Join Whatsapp Group. Join now!
Aster MIMS 10/10/2023

മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്; സൗജന്യ പനി ക്ലിനിക് ആരംഭിച്ചു

ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ Kasaragod, Kerala, news, health, Health-Department, Fever, Health department activities have been intensified against rainy season diseases
കാസര്‍കോട്: (www.kasargodvartha.com 15.06.2019) ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ  പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പും. വരും ദിവസങ്ങളില്‍ ഡെങ്കിപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത ഉള്ളതിനാല്‍ ഫോഗിങ്ങ്, ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളും ഗൃഹസന്ദര്‍ശനം, തോട്ട മേഖലകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണവും കൊതുക് കൂത്താടീ നശീകരണ പ്രവര്‍ത്തനവും നടന്നുവരുകയാണ്.

അതേസമയം ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത തോട്ടം ഉടമകള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി വിലയിരുത്തുകയും ചെയ്യുന്നു. ജില്ലയിലെ എല്ലാ ആശുപതികളിലും പ്രത്യേക പനി വാര്‍ഡുകള്‍ സജ്ജീകരിക്കുകയും അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എല്ലാ ആശുപത്രികളിലും ആര്‍ ആര്‍ ടി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സജ്ജമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2207777.

ഡെങ്കിപ്പനി ലക്ഷണങ്ങള്‍

പനിയോടോപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശി  വേദന, സന്ധി വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും സാധാരണ വൈറല്‍ പനി (ജലദോഷ പനി) പോലെ ലക്ഷണങ്ങള്‍ കാണാറുണ്ട്. 3-4 ദിവസം പനിക്കുകയും തുടര്‍ന്ന് പനി കുറയുകയും അതേസമയം ക്ഷീണം വര്‍ധിക്കുക, വയറുവേദന, ഛര്‍ദി, ശരീരഭാഗങ്ങളില്‍ ചുവന്നു പൊട്ടുകള്‍ പോലെ കാണപ്പെടുക, വിവിധ അവയവങ്ങളില്‍ രക്തസ്രാവം, ബോധനിലയില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുക, തലകറക്കം തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

രക്ത പരിശോധനയിലൂടെ ഡെങ്കിപ്പനി കണ്ടെത്താം. പനിയുമായി ബന്ധപ്പെട്ട അപകട സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ നടത്തുക. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. ശരീരത്തിലെ ജലാംശം കുറയാതെ നിലനിര്‍ത്താന്‍ പാകത്തില്‍ വെള്ളമോ, കഞ്ഞി, മറ്റു ലായനികളോ ഇടക്കിടെ കുടിക്കുക പൂര്‍ണവിശ്രമം മുഖേന ഡെങ്കിപ്പനി രോഗത്തെ നേരിടാം. ആഴ്ചതോറും വീടും ഓഫീസുകളും പരിസരവും വൃത്തിയാക്കി വയ്ക്കാന്‍ ഉദ്ദേശിച്ച നടപ്പാക്കുന്ന ഡ്രൈ ഡേ ആചരണം ഫലപ്രദമായി നടപ്പാക്കുകയാണെങ്കില്‍ ഈഡിസ് കൊതുകു പ്രജനനം തടയാന്‍ കഴിയുന്നതാണ്. വീടുകള്‍ മാത്രമല്ല ഓഫീസുകള്‍ ജോലി സ്ഥലങ്ങള്‍ നഗരങ്ങളിലെ കമ്പോളങ്ങള്‍ ആശുപത്രികള്‍ സ്‌കൂളുകള്‍ കോളേജുകള്‍ തുടങ്ങി നാനാവിധ പ്രദേശങ്ങളിലും കോര്‍പറേഷന്‍ മുന്‍സിപ്പല്‍ മേഖലകളില്‍ പൊതുജനാരോഗ്യ പരിപാലനം പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയാല്‍  മാത്രമേ പകര്‍ച്ച വ്യാധി നിയന്ത്രണം സാധ്യമാക്കാന്‍ കഴിയുകയുള്ളു.

പരിസരങ്ങള്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതും. രാവിലെയും വൈകുന്നേരവും കൊതുകു കടിക്കുന്നത് ഒഴിവാക്കുക, അതിനായി ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക. വീടിനുള്ളില്‍ ഉറങ്ങുമ്പോഴും കൊതുകു വല ഉപയോഗിക്കുന്നത് ശീലമാക്കുക. പ്രായാധിക്യം ഉള്ളവര്‍, ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, അര്‍ബുദം മുതലായ രോഗങ്ങള്‍ ഉള്ളവര്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ഡെങ്കിപ്പനിയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്ന സാധ്യതകള്‍ കൂടുതലാണ്.  സ്വയം ചികിത്സ ഒഴിവാക്കുക. പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപതിയെ സമീപിക്കുക.

സൗജന്യ പനി ക്ലിനിക് ആരംഭിച്ചു

ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലും, നീലേശ്വരം, കളനാട്, സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും പ്രത്യേക പനി ക്ലിനിക്ക്, പനി വാര്‍ഡ്, ലാബ് പരിശോധനകള്‍ ഉള്‍പ്പെടെയുളള സൗജന്യ പനി ചികിത്സ സംവിധാനം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുടാതെ ജില്ലയിലെ 48 ഡിസ്പെന്‍സറികളിലും 3 ആശുപത്രികളിലും സൗജന്യ ചികിത്സയും ആവശ്യമുളള മരുന്നും സജ്ജമാക്കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, health, Health-Department, Fever, Health department activities have been intensified against rainy season diseases
  < !- START disable copy paste -->