city-gold-ad-for-blogger

മകന്‍ മരിച്ചിട്ടും പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല; എന്‍ഡോസള്‍ഫാന്‍ ഇരയായ മകന്റെ ചികിത്സയ്ക്കു വേണ്ടിയെടുത്ത വായ്പ എഴുതി തള്ളണമെന്ന് ഹൈക്കോടതി

കൊച്ചി: (www.kasargodvartha.com 16.06.2019) എന്‍ഡോസള്‍ഫാന്‍ ഇരയായ മകന്റെ ചികിത്സയ്ക്കു വേണ്ടിയെടുത്ത വായ്പ എഴുതി തള്ളാന്‍ ധനവകുപ്പ് സെക്രട്ടറി പ്രത്യേക താത്പര്യമെടുക്കണമെന്ന് ഹൈക്കോടതി. കാസര്‍കോട് സ്വദേശിയായ എസ് വാസുദേവ നായക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. വായ്പ തിരിച്ചടപ്പിക്കാന്‍ ബാങ്ക് സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്തുകൊണ്ടാണ് വാസുദേവ നായിക് ഹര്‍ജി നല്‍കിയത്.

2013 ല്‍ പെര്‍ള സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നാണ് വാസുദേവ നായിക് തന്റെ മകന്‍ ശ്രേയസിന്റെ ചികിത്സയ്ക്കു വേണ്ടി 10,000 രൂപ വായ്പയെടുത്തത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2017 ജൂണില്‍ ശ്രേയസ് മരിച്ചു. വായ്പ തുക പലിശയടക്കം തിരിച്ചുപിടിക്കാന്‍ ബാങ്ക് അധികൃതര്‍ നീക്കം തുടങ്ങിയതോടെയാണ് വാസുദേവ നായിക്ക് ഹൈക്കോടതിയെ സമീപിച്ചത്.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പലതരത്തിലുള്ള ഇളവുകളുണ്ടായിട്ടും ഈ വായ്പ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് 2013ല്‍ എടുത്തു എന്നതുകൊണ്ടാണ്. മുമ്പ് എടുത്ത വായ്പകളുടെ തുടര്‍ച്ചയാണ് പുതിയ വായ്പയെന്ന് ബാങ്ക് സര്‍ട്ടിഫൈ ചെയ്താല്‍ 2011 ജൂലൈക്കു ശേഷം എടുത്ത വായ്പകള്‍ക്കും എഴുതി തള്ളല്‍ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിലെ വസ്തുതകളെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതനായ മകന്റെ ചികിത്സക്ക് പിതാവ് എടുത്ത വായ്പയാണിത്. നിര്‍ഭാഗ്യവശാല്‍ മകന്‍ മരിച്ചു. ഈ വായ്പയുടെ പേരില്‍ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുത്. അതിനാല്‍ ഈ വായ്പ എങ്ങനെ എഴുതിതള്ളാമെന്ന് ധനവകുപ്പ് സെക്രട്ടറി പ്രത്യേക താല്‍പര്യമെടുത്ത് പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിവരം 24ന് കോടതിയെ അറിയിക്കാനും അന്നേദിവസം ഹരജി വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു. അതുവരെ വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്ക് യാതൊരുവിധ നടപടികളും സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.

മകന്‍ മരിച്ചിട്ടും പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല; എന്‍ഡോസള്‍ഫാന്‍ ഇരയായ മകന്റെ ചികിത്സയ്ക്കു വേണ്ടിയെടുത്ത വായ്പ  എഴുതി തള്ളണമെന്ന് ഹൈക്കോടതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kochi, High-Court, Top-Headlines, Endosulfan, HC order to written off loan of Endosulfan victim's Father
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia