city-gold-ad-for-blogger

ഗസല്‍ പത്രാധിപര്‍ അബ്ബാസ് മുതലപ്പാറ അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 06.06.2019) ഗസല്‍ പത്രാധിപരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിദ്ധ്യവുമായ അബ്ബാസ് മുതലപ്പാറ(56) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെ താമസസ്ഥലത്ത് രക്തസമ്മര്‍ദം കൂടി അബോധാവസ്ഥയില്‍ കണ്ടെത്തിയ അബ്ബാസ് മുതലപ്പാറയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ഒരാഴ്ച മുമ്പ് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള നിരവധി സാമൂഹ്യ വിഷയങ്ങളില്‍ ഇടപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. മുളിയാറിലെ പുഞ്ചിരി ക്ലബിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പീപ്പിള്‍സ് ജസ്റ്റിസ് വെല്‍ഫെയര്‍ ഫോറം, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ എന്നീ മേഖലയിലും പ്രവര്‍ത്തിച്ചിരുന്നു. ബോവിക്കാനം മുതലപ്പാറ സ്വദേശിയാണ്. കാല്‍നൂറ്റാണ്ടിലധികമായി കാസര്‍കോട്ടു നിന്നും ഗസല്‍ പത്രം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഗള്‍ഫിലടക്കം പ്രചാരമുള്ള പത്രമായിരുന്നു ഗസല്‍. ചെറിയ പെരുന്നാളിന് സപ്ലിമെന്റ് അടക്കം പത്രം പുറത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം.

ഗസല്‍ പത്രാധിപര്‍ അബ്ബാസ്  മുതലപ്പാറ അന്തരിച്ചു

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ലോകസഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും തുടര്‍ച്ചെയായി മത്സരിച്ച് ശ്രദ്ധേയനായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഫോര്‍വേര്‍ഡ് ബ്ലോക്കില്‍ ചേരുകയും സംസ്ഥാന കൗണ്‍സില്‍ അംഗമായി നിയമിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് യുഡിഎഫിന്റെ ഘടകകക്ഷിയായിരുന്നതിനാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. യുഡിഎഫിന്റെ വിജയത്തിന് വേണ്ടി സജീവമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

മുതലപ്പാറയിലെ സൈനുദ്ദീന്‍-ഫാത്വിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്, സത്താര്‍ (ഗള്‍ഫ്), റുഖിയ, ആയിഷ, സെമീര്‍. ഖബറടക്കം വ്യാഴാഴ്ച വൈകിട്ടോടെ ബോവിക്കാനം മുഹിയുദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords:  kasaragod, Kerala, news, Death, hospital, election, gasal news editor abbas muthalappara passed away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia