Join Whatsapp Group. Join now!
Aster MIMS 10/10/2023

കൂടുതല്‍ സംസാരിച്ചാല്‍ നോമ്പില്ലെന്ന് സംശയിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പരദൂഷണം പറഞ്ഞാല്‍ മാപ്പില്ലെന്ന് ഖാദർ മാങ്ങാട്, സി എച്ചിന്റെ കഥ പറഞ്ഞ് എ ജി സി ബഷീര്‍; പ്രസ് ക്ലബിന്റെ ഇഫ്താര്‍ വിരുന്നിന് മാനവിക ഐക്യത്തിന്റെ തേനൂറും സ്വാദ്

കാസര്‍കോട് പ്രസ് ക്ലബില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇഫ്താര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെ സ്നേഹ സംഗമങ്ങളെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എന്‍ എ നെല്ലിക്കുന്ന് Kasaragod, Kerala, News, Press Club, Ramadan, Meet, N.A.Nellikunnu, MLA, Top-Headlines, Kasaragod Press Club Iftar Meet .
കാസര്‍കോട്: (www.kasargodvartha.com 02.06.2019) മാനവിക ഐക്യത്തിന്റെ തേനൂറും സ്വാദുമായി കാസര്‍കോട് പ്രസ് ക്ലബിന്റെ ഇഫ്താര്‍ വിരുന്ന്. വേറിട്ട കാഴ്ചയായിരുന്നു ശനിയാഴ്ച പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ കണ്ടത്. സാധരണ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു വിശിഷ്ടാതിഥിയെ മാത്രം ക്ഷണിച്ചിരുന്ന ചടങ്ങിലേക്ക് ഇത്തവണ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സഹകാരികളായ ഏതാനും പൊതു പ്രവര്‍ത്തകരും അതിഥികളായെത്തി.


പ്രസിഡണ്ട് ടി എ ശാഫിയുടെ ആമുഖ പ്രഭാഷണത്തോടെയാണ് പരിപാടിയുടെ തുടക്കം. റമദാന്‍ വിടചൊല്ലുമ്പോഴുണ്ടാകുന്ന വിശ്വാസിയുടെ സങ്കടവും പള്ളികളില്‍ റമദാന്റെ അവസാന വെള്ളിയാഴ്ച ഖതീബുമാര്‍ നടത്തിയ ഖുതുബയുടെ സന്ദേശവും അദ്ദേഹം എടുത്തുപറഞ്ഞു. കൂടുതല്‍ സമയം സംസാരിച്ചാല്‍ നോമ്പനുഷ്ടിച്ചില്ലെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്ന് പറഞ്ഞാണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. സംസാരം കുറക്കുന്നത് നോമ്പിന്റെ ഭാഗമാണ്. മനുഷ്യന്റെ നാവാണ് പല വിപത്തുകള്‍ക്കും കാരണമാകുന്നത്. ഇഫ്താര്‍ സംഗമങ്ങള്‍ നാടിന്റെ സൗഹൃദ സംഗമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റെല്ലാ പാപങ്ങള്‍ക്കും ദൈവം മാപ്പ് നല്‍കുമെന്നും ഇസ്ലാമിക വിശ്വാസ പ്രകാരം പരദൂഷണത്തിന് മാപ്പില്ലെന്നും മാധ്യമപ്രവര്‍ത്തകരെ ഉപദേശിച്ചുകൊണ്ടാണ് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് പ്രസംഗം തുടങ്ങിയത്. ആരെ കുറിച്ചാണോ പരദൂഷണം പറഞ്ഞത് അയാളെ കണ്ട് ക്ഷമ ചോദിക്കാത്ത കാലത്തോളം അത് വലിയ പാപമായി തന്നെ തുടരും. റമദാന്‍ വ്രത മാസത്തില്‍ ആര്‍ജ്ജിച്ച വിശ്വാസ സ്ഫുടത ബാക്കി പതിനൊന്ന് മാസങ്ങളിലും തുടരണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോമ്പ് തുറയിലെ വിഭവങ്ങളുടെ ആധിക്യത്തെ എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ എഴുതിയ കഥയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞുവെച്ചത്. തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ഡിസിസി പ്രസിഡണ്ട് ഹകീം കുന്നില്‍, സിപിഎം ഏരിയ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ബിജെപി നേതാവ് എന്‍ സതീശന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ് മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കെ വി പത്മേഷ് സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു. ദുബൈ വ്യവസായി മധൂര്‍ ഹംസ, മുജീബ് അഹമദ്, എ കെ ശ്യാം പ്രസാദ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, മജീദ് തെരുവത്ത്, ഫാറൂഖ് ഖാസ്മി,  വി വി പ്രഭാകരന്‍, സണ്ണി ജോസഫ്, നഗരസഭാ കൗണ്‍സിലര്‍ മുജീബ് തളങ്കര, അഷ്‌റഫ് എടനീര്‍, സി എല്‍ ഹമീദ്, കരുണ്‍ താപ്പ, റഹീം ചൂരി, എം കെ രാധാകൃഷ്ണന്‍, കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords: Kasaragod, Kerala, News, Press Club, Ramadan, Meet, N.A.Nellikunnu, MLA, Top-Headlines, Kasaragod Press Club Iftar Meet .