city-gold-ad-for-blogger

ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍ക്ക് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്

മൊഗ്രാല്‍പുത്തൂര്‍:(www.kasargodvartha.com19/06/2019) ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍ക്ക് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്താണ് ഡയാലിസ് ചെയ്യുന്ന വൃക്കരോഗികള്‍ക്ക് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്ന ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നത്. ഡയാലിസ് ചെയ്യുന്ന രോഗികള്‍ക്ക് മാസത്തില്‍ എട്ട് വീതം ഇഞ്ചക്ഷന്‍ ആവശ്യമായി വരുന്നുണ്ട്. 8,000 രൂപയുടെ ഇഞ്ചക്ഷനാണ് ഒരു രോഗിക്ക് നല്‍കുന്നത്. ഡയാലിസിസ് ചെയ്യുന്ന 15 വൃക്കരോഗികളാണ് പഞ്ചായത്തിലുള്ളത്.

ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍ക്ക് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്

കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തിയ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന്‍ ജെനസീറിന് മരുന്ന് കൈമാറി. പാലിയേറ്റീവ് പദ്ധതിയില്‍ പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പര്‍ പ്രമിള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷറഫ്, പാലിയേറ്റിവ് നഴ്‌സ് സുജാത, എച്ച് എം സി മെമ്പര്‍ ഹനീഫ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുന്ദരന്‍, റഷീദ്, ഫാര്‍മസിസ്റ്റ് രതീഷ്, സ്റ്റാഫ് നഴ്‌സുമാരായ കനി, ഷീജ, ത്രേസ്യ, ഷംസാദ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mogral puthur, Kasaragod, Kerala, Health,Free Hemoglobin injunction for dialysis kidney patients  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia