Join Whatsapp Group. Join now!
Aster MIMS 10/10/2023

യു എ ഇയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മുന്‍ പഞ്ചായത്ത് മെമ്പര്‍ മരണത്തിന് കീഴടങ്ങി

യു എ ഇയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മുന്‍ പഞ്ചായത്ത് മെമ്പര്‍ മരണത്തിന് കീഴടങ്ങി. മധൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ Kasaragod, Kerala, news, Panchayath, Top-Headlines, Death, Obituary, Madhur, Former Panchayat member died
മധൂര്‍: (www.kasargodvartha.com 12.06.2019) യു എ ഇയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മുന്‍ പഞ്ചായത്ത് മെമ്പര്‍ മരണത്തിന് കീഴടങ്ങി. മധൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ പുളിക്കൂര്‍ പള്ളത്തെ ഷാഫി (47) ആണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് സംഭവം. യു എ ഇയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ ഷാഫി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും സുഖംപ്രാപിച്ചില്ല. ചൊവ്വാഴ്ച രാത്രി പുളിക്കൂര്‍ പള്ളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

നേരത്തെ പുളിക്കൂര്‍ മഹല്ല് ജമാഅത്ത് സെക്രട്ടറി, പള്ളം സുബ്ഹാന മസ്ജിദ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ മൊയ്തീന്‍- ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ (ബോവിക്കാനം). മക്കളില്ല. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ പള്ളം, യൂസുഫ് പള്ളം, എം പി ഉമര്‍, ബീഫാത്വിമ.

ഖബറടക്കം ബുധനാഴ്ച രാവിലെ പുളിക്കൂര്‍ ഖിളര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Panchayath, Top-Headlines, Death, Obituary, Madhur, Former Panchayat member died
  < !- START disable copy paste -->