കാസര്‍കോട്: (www.kasargodvartha.com 02.06.2019) മൃതദേഹം കൊണ്ടുപോകാന്‍ അമിത വാടക ഈടാക്കിയ 'രക്ഷകന്' കോടതി 20,100 രൂപ പിഴയിട്ടു. നീലേശ്വരം സഹകരണാശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുന്ന 'രക്ഷകന്‍' ആംബുലന്‍സിന്റെ ഡ്രൈവര്‍ കുന്നുംകൈയിലെ കെ രതീഷിനാണ് കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പിഴയിട്ടത്. പരാതിക്കാരന് 2,000 രൂപ ചിലവിന് നല്‍കാനും കോടതി നിര്‍ദേശിച്ചു.
കോയിത്തട്ടയിലെ മലബാര്‍ മെറ്റല്‍സ് ജീവനക്കാരനായ ടി വിജയന്റെ ഹരജിയിലാണ് വിധിയുണ്ടായിരിക്കുന്നത്. വിജയന്‍ തന്റെ അടുത്ത ബന്ധുവിന്റെ മൃതശരീരം വടക്കേ പുലിയന്നൂരില്‍ നിന്ന് മടക്കര തുരുത്തിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചിരുന്നു. മൃതശരീരം തുരുത്തിയിലെത്തിച്ച ശേഷം രതീഷ് 2,500 രൂപ വാടക ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. മൃതശരീരം കയറ്റിയ വകയിലുള്ള വാടകയുടെ പേരില്‍ പ്രശ്നമുണ്ടാക്കുന്നത് മാനക്കേടിന് കാരണമാകുമെന്നതിനാല്‍ ഡ്രൈവര്‍ ആവശ്യപ്പെട്ട തുക പിന്നീട് വിജയന്‍ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പരാതിയുമായി കോടതിയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Fine, Ambulance, court, Fine for ambulance driver who Charge hire rent
< !- START disable copy paste -->