Join Whatsapp Group. Join now!
Aster MIMS 10/10/2023

നീറ്റ് പരീക്ഷയില്‍ റാങ്ക് നേടിയ ഹൃദ്യാലക്ഷ്മിക്ക് അനുമോദന പ്രവാഹം

ദേശീയ തലത്തില്‍ നടന്ന നീറ്റ് പരീക്ഷയില്‍ (നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്) മുപ്പത്തി ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ Kasaragod, Kerala, news, Examination, Felicitation, Felicitation for Hridya Lakshmi
കാസര്‍കോട്: (www.kasargodvartha.com 09.06.2019) ദേശീയ തലത്തില്‍ നടന്ന നീറ്റ് പരീക്ഷയില്‍ (നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്) മുപ്പത്തി ഒന്നാം റാങ്കും സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കും നേടിയ മധൂര്‍ വിവേകാനന്ദ നഗറിലെ ഹൃദ്യാലക്ഷ്മിയെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉപഹാരം നല്‍കി അനുമോദിച്ചു. ഹൃദ്യാലക്ഷിമിയുടെ നേട്ടം കാസര്‍കോട് ജില്ലക്ക് തന്നെ അഭിമാനമാണെന്നും വിദ്യാഭ്യാസപരമായി മുന്നേറികൊണ്ടിരിക്കുന്ന കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോതനമാണെന്നും എം എല്‍ എ പറഞ്ഞു.


ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്തന്‍ നായര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡന്റ് സഹീര്‍ അസിഫ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

 നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ 31-ാം റാങ്കും സംസ്ഥാനത്ത് രണ്ടാം റാങ്കും കരസ്ഥമാക്കിയ ഹൃദ്യ ലക്ഷ്മിയെ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ അനുമോദനം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നല്‍കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Examination, Felicitation, Felicitation for Hridya Lakshmi
  < !- START disable copy paste -->