Join Whatsapp Group. Join now!
Aster MIMS 10/10/2023

റിട്ട. ഡോക്ടര്‍ക്ക് അലര്‍ജിക്ക് വ്യാജ മരുന്ന് നല്‍കി; മൃഗഡോക്ടര്‍ക്കും ഐ എ എസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്

റിട്ട. സര്‍ക്കാര്‍ ഡോക്ടര്‍ക്ക് അലര്‍ജിക്ക് വ്യാജ മരുന്ന് നല്‍കിയതിന് മൃഗഡോക്ടര്‍ക്കും ഐ എ എസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ Kasaragod, Kerala, news, Kanhangad, case, Doctor, Fake Doctor, Fake medicine; case against 5
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2019) റിട്ട. സര്‍ക്കാര്‍ ഡോക്ടര്‍ക്ക് അലര്‍ജിക്ക് വ്യാജ മരുന്ന് നല്‍കിയതിന് മൃഗഡോക്ടര്‍ക്കും ഐ എ എസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ലക്ഷ്മിനഗറിലെ ഡോക്ടര്‍ ടി വി പത്മനാഭന്റെ പരാതിയിലാണ് ബാംഗ്ലൂരിലെ ഡോ. ശ്രീനിവാസ് മൂര്‍ത്തി, ഐ എ എസ് ഉദ്യോഗസ്ഥനായ എസ് എം രാജു, മുനീര്‍, വയനാട് സ്വദേശി വി എസ് ഷബീര്‍, നീലേശ്വരത്തെ വിജയന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഏത് അസുഖത്തിനും ദിവ്യ ഔഷധമായി മാജിക് മരുന്ന് ലഭിക്കുമെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. ടി വി പത്മനാഭന്‍ മരുന്നിനായി ചെന്നത്. നീലേശ്വരത്തെ വിജയന്റെ മൊബൈല്‍ നമ്പറായിരുന്നു പരസ്യത്തില്‍ ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് എസ് എം രാജു നിര്‍മ്മിച്ച മരുന്ന് ഡോക്ടര്‍ ശ്രീനിവാസന്റെ ഉപദേശ പ്രകാരം വയനാട് സ്വദേശി വി എസ് ഷെബീര്‍ ഡോക്ടര്‍ക്ക് മാജിക് മരുന്ന് കുറിച്ച് നല്‍കിയത്.

എന്നാല്‍ ഇത് ആരോഗ്യവിഭാഗം വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വ്യാജ മരുന്നാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഡോക്ടര്‍ പത്മനാഭന്‍ പോലീസില്‍ പരാതി നല്‍കിയത്. മെയ് 11ന് കാഞ്ഞങ്ങാട്ടെ ആഡംബര ഹോട്ടലില്‍ മുറിയെടുത്താണ് ഇവര്‍ മരുന്ന് വിതരണം ചെയ്തത്. ഇതറിഞ്ഞാണ് ഡോ. പത്മനാഭനും ഡോ. സിറിയക് ആന്റണിയും, രോഗിയാണെന്ന വ്യാജേന ആഡംബര ഹോട്ടലിലെത്തിയത്.
ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്തി പോലീസ്, സ്പെഷല്‍ ബ്രാഞ്ച്, ജില്ലാ ഡപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ മനോജ്, ഐഎംഎ പ്രതിനിധി ഡോ. വി സുരേഷ്, ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം എന്നിവരും സ്ഥലത്തെത്തിയിരുന്നു. അന്ന് മരുന്ന് പിടിച്ചെടുക്കുകയും വിജയനെതിരെ ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം കേസെടുക്കുകയും ചെയ്തിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, case, Doctor, Fake Doctor, Fake medicine; case against 5
  < !- START disable copy paste -->