കാസര്‍കോട്: (www.kasargodvartha.com 22.06.2019) 2017 ഏപ്രില്‍ നാലു മുതല്‍ ഒമ്പതുവരെ കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ സ്ലിപ്പ് ലഭിച്ചിട്ടും പരിശോധനയ്ക്ക് വിധേയരാകാന്‍ സാധിക്കാത്ത എല്ലാവര്‍ക്കുമായി 2019 ജൂലൈ 10 ന് പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ പ്രത്യേക മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിക്കും. 2017 ഏപ്രില്‍ എട്ടിന് ഹര്‍ത്താല്‍ ആയതിനാല്‍ ബോവിക്കാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ സ്ലിപ്പ് ലഭിച്ചിട്ടും പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
ഈ വര്‍ഷം ഫെബ്രൂവരി മൂന്നിന് തിരുവന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ആരോഗ്യ സാമൂഹ്യനീതി, റവന്യൂ വകുപ്പ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനത്തിലെ വ്യവസ്ഥകള്‍ക്കുവിധേയമായാണ് ക്യാമ്പ് നടത്തുന്നത്. റവന്യൂ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദേശപ്രകാരമാണ് 2017 ഏപ്രിലിലെ പ്രത്യേക മെഡിക്കള്‍ ക്യാമ്പില്‍ സ്ലിപ്പ് ലഭിച്ചിട്ടും പരിശോധനയ്ക്ക് വിധേയരാകാന്‍ സാധിക്കാത്തവര്‍ക്കായി ജൂലൈ 10 ന് പ്രത്യേക മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിക്കുന്നത്. കാസര്‍കോട് ഡി എം ഒ യുടെ നേതൃത്വത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ഈ സ്പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പ് നയിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Endosulfan, Medical-camp, Endosulfan special medical camp on July 10
< !- START disable copy paste -->