കാസര്‍കോട്: (www.kasargodvartha.com 25.06.2019) എന്‍ഡോസള്‍ഫാന്‍ സെല്‍ തീരുമാനം അട്ടിമറിച്ചത് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവുമാണെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ കമ്മിറ്റി അംഗം കെ ബി മുഹമ്മദ് കുഞ്ഞി ആരോപിച്ചു. ഇതോടെ എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പ് പ്രഹസനമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജൂണ്‍ 15ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എം പിയും എം എല്‍ എമാരും മറ്റ് സെല്‍ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത എന്‍ഡോസള്‍ഫാന്‍ വിക്ടിം റെമഡിയേഷന്‍ ഗവ. സെല്‍ യോഗത്തില്‍ 11 കേന്ദ്രങ്ങളില്‍ ജൂലൈ 25 മുതല്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഇനിയും ഉള്‍പ്പെട്ടിട്ടില്ലാത്തവരെ കണ്ടെത്തുന്നതിനായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള തീരുമാനമാണ് കൈകൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത് അട്ടിമറിച്ച് എം പിയും, എം എല്‍ എമാരുമടങ്ങുന്ന ജനപ്രതിനിധികളെയും സെല്‍ മെമ്പര്‍മാരെയും റവന്യൂ മന്ത്രിയും ജില്ലാ കലക്ടറും അപമാനിച്ചുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ പ്രസിഡണ്ട് കൂടിയായ കെ ബി മുഹമ്മദ് കുഞ്ഞി കുറ്റപ്പെടുത്തി.
ജൂലൈ 25 മുതല്‍ 11 കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും അതാത് പ്രൈമറി/ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിനും രജിസ്റ്റര്‍ ചെയ്യാത്തവര്‍ ക്യാമ്പില്‍ എത്തിയാല്‍ പരിശോധിക്കണമെന്നുമാണ് സെല്‍ കമ്മിറ്റി തീരുമാനം. ഇങ്ങനെയിരിക്കെ ഈ ക്യാമ്പ് ഭിന്നശേഷിക്കാര്‍ക്ക് മാത്രമാണെന്നും സര്‍ട്ടിഫിക്കറ്റ് മുഖേന അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ഏകപക്ഷീയമാണ്. എന്‍ഡോസള്‍ഫാന്‍ ക്യാമ്പ് പെരിയയില്‍ മാത്രം നടത്തുന്നതിന് റവന്യൂ മന്ത്രി നിര്‍ദേശിച്ചുവെന്ന ജില്ലാ കലക്ടറുടെ പത്രക്കുറിപ്പ് സെല്‍ കമ്മിറ്റി തീരുമാനത്തിന്റെ ലംഘനമാണ്. അതും മുമ്പ് സ്ലിപ്പ് കൈപറ്റിയവര്‍ക്ക് മാത്രമാണെന്നാണ് പറയുന്നത്. ഇപ്പോഴും അത്ഭുത വൈകല്യത്തോടെ കുട്ടികള്‍ പിറക്കുന്നുവെന്ന സത്യം ജില്ലാ കലക്ടര്‍ വിസ്മരിക്കുകയാണെന്നും മുഹമ്മദ് കുഞ്ഞി കുറ്റപ്പെടുത്തി.
സര്‍ക്കാറിന്റെ നയം ജില്ലാ കലക്ടര്‍ നടപ്പിലാക്കുന്നതോ കലക്ടറുടെ നയം സര്‍ക്കാര്‍ നടപ്പിലാക്കുന്നതോയെന്ന് വ്യക്തമാക്കണം. ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് 11 പഞ്ചായത്തുകളില്‍ മാത്രമുള്ളതല്ല. അത് തീരുമാനിക്കേണ്ടത് സെല്‍ കമ്മിറ്റിയല്ല. എന്‍ഡോസള്‍ഫാന്‍ വിഷയത്തെ ഒതുക്കി തീര്‍ക്കുവാനുള്ള കമ്പനിയുടെ ശ്രമത്തിന് ജില്ലാ കലക്ടര്‍ ചൂട്ടുപിടിക്കുകയാണ്. ഈ സമീപനം മരണത്തോട് മല്ലിടുന്ന ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ആശങ്കയിലാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. അടിയന്തിരമായി സെല്‍ കമ്മിറ്റി യോഗം വിളിച്ച് ചേര്‍ക്കാന്‍ സെല്‍ ചെയര്‍മാന്‍ കൂടിയായ റവന്യൂ മന്ത്രി തയ്യാറാവണമെന്ന് കെ ബി മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Endosulfan, District Collector, Endosulfan: Allegation against Minister and District Collector
< !- START disable copy paste -->