Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയമലംഘനങ്ങളുടെ മാത്രം സൃഷ്ടിയായ പരപ്പ മുണ്ടത്തടം ക്വാറിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത് വിശ്വസിക്കാന്‍ പ്രയാസമെന്ന് സി ആര്‍ നീലകണ്ഠന്‍

നിയമലംഘനങ്ങളുടെ മാത്രം സൃഷ്ടിയായ പരപ്പ മുണ്ടത്തടം ക്വാറിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത് വിശ്വസിക്കാന്‍ പ്രയാസമെന്ന് പ്രമുഖ Kasaragod, Kerala, news, parappa, Top-Headlines, Trending, CR Neelakandan against Parappa Quarry
പരപ്പ: (www.kasargodvartha.com 26.06.2019) നിയമലംഘനങ്ങളുടെ മാത്രം സൃഷ്ടിയായ പരപ്പ മുണ്ടത്തടം ക്വാറിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത് വിശ്വസിക്കാന്‍ പ്രയാസമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. ക്വാറി പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴയുടെ ഉല്‍ഭവസ്ഥാനത്ത് ക്വാറി അനുവദിക്കാന്‍ പാടില്ലെന്നാണ് നിയമം. തേജസിനി പുഴയുടെ ഉല്‍ഭവ സ്ഥാനത്താണ് ക്വാറിയുള്ളത്. വനാതിര്‍ത്തിയിലും ക്വാറി അനുവദിക്കാന്‍ പാടില്ല. ഇവിടെ ഫോറസ്റ്റ് ജണ്ടകള്‍ കാണാം. ആയിരക്കണക്കിന് അടി ഉയരത്തില്‍ ഒരു ഉരുള്‍പൊട്ടല്‍ പ്രതീക്ഷിക്കുന്നത്ര ആഴത്തില്‍ ക്വാറി പേടിപ്പെടുത്തുന്ന നിലയിലാണുള്ളതെന്നും നീലകണ്ഠന്‍ വ്യക്തമാക്കി.

ക്വാറി മൂലം എഴുപത് ഏക്കര്‍ സ്ഥലം തകര്‍ന്ന് തരിപ്പണമാകും. വീടുകള്‍ വിണ്ടുകീറി നിലംപൊത്താവുന്ന അവസ്ഥയില്‍ ചുറ്റിനുമുള്ള
ബഹുഭൂരിപക്ഷം ആദിവാസി കുടുംബങ്ങളും പുറമേയുള്ള നാട്ടുകാരും ക്വാറിയെ എതിര്‍ത്തില്ലെങ്കില്‍ വരാന്‍ പോകുന്ന ദുരന്തം അതിഭീകരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തകരെയും ആദിവാസികളെയും കേസെടുത്തും ജയിലിലടച്ചും ക്വാറിയും ക്രഷര്‍ യൂണിറ്റും പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് മനസിലാകുന്നത്. ഭീതിയില്‍ അകപ്പെട്ട പരിസരപ്രദേശത്തെ ജനങ്ങളെ
ദുരന്തനിവാരണ നിയമം അനുസരിച്ച് സംരക്ഷിച്ചില്ലെങ്കില്‍ ഭരണകൂടത്തിന് അതിന്റെ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നും നീലകണ്ഠന്‍ മുന്നറിയിപ്പ് നല്‍കി.

സാമൂഹ്യ പ്രവര്‍ത്തകന്‍ അഡ്വ. കസ്തൂരി ദേവന്‍, പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ കൂക്കള്‍ ബാലകൃഷ്ണന്‍,
സെക്രട്ടറി ടി ഗിരീഷ്, ആം ആദ്മി നേതാവ് കെ പി മുഹമ്മദ് കുഞ്ഞി, സ്മാര്‍ട്ട് കാസര്‍കോട് കൂട്ടായ്മ കണ്‍വീനര്‍ എം ഹര്‍ഷാദ് എന്നിവരും ക്വാറി സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, parappa, Top-Headlines, Trending, CR Neelakandan against Parappa Quarry
  < !- START disable copy paste -->