കരിവെള്ളൂര്‍: (www.kasargodvartha.com 01.06.2019) കീരിയുടെ അക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്. വെള്ളൂര്‍ തട്ടാകുളങ്കര പുതിയങ്കാവിലെ ജയപ്രകാശ് (51), ഭാര്യ ശോഭന (46) എന്നിവരാണ് കീരിയുടെ അക്രമണത്തിനിരയായത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് ശോഭന വീടിന്റെ അടുക്കള ഭാഗത്തിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടയില്‍ കീരി ശോഭനയുടെ ഇടത് കാലിന്റെ വിരല്‍ കടിക്കുകയായിരുന്നു. ശോഭനയുടെ നിലവിളികേട്ട് എത്തിയ ജയപ്രകാശ് മുറിവേറ്റ ഭാഗം പൈപ്പിന്‍ ചുവട്ടില്‍ വെച്ച് കഴുകുന്നതിനിടയില്‍ ശോഭനയെ കടിച്ച കീരി തിരിച്ച് വന്ന് ജയപ്രകാശിനെയും കടിക്കുകയായിരുന്നു.
പരിക്കേറ്റ രണ്ടുപേരെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയങ്കാവും പരിസര പ്രദേശങ്ങളിലും കീരിയുടെ ശല്യം ഏറി വരുന്നതായി നേരത്തെ തന്നെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.
< !- START disable copy paste -->
പരിക്കേറ്റ രണ്ടുപേരെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയങ്കാവും പരിസര പ്രദേശങ്ങളിലും കീരിയുടെ ശല്യം ഏറി വരുന്നതായി നേരത്തെ തന്നെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.
Keywords: Kerala, news, Karivellur, Attack, Injured, Animal, Couples, Mongoose, Couples attacked.