Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയ കരാറുകാരന് പണികിട്ടി; സ്വന്തം ചിലവില്‍ റോഡ് വീണ്ടും ടാര്‍ ചെയ്യണം, ഉത്തരവാദികളായ 3 ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന്റെ ശുപാര്‍ശ

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ രണ്ട് റോഡുകളുടെ നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അപാകത കണ്ടെത്തിയ റോഡുകള്‍ കരാറുകാരന്‍ സ്വന്തം ചിലവില്‍ വീണ്ടും Kerala, kasaragod, Road, Corruption, news, Vigilance, case, INL, Mogral puthur, Corruption found in road tarring
കാസര്‍കോട്: (www.kasargodvartha.com 15.06.2019) മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ രണ്ട് റോഡുകളുടെ നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അപാകത കണ്ടെത്തിയ റോഡുകള്‍ കരാറുകാരന്‍ സ്വന്തം ചിലവില്‍ വീണ്ടും ടാര്‍ ചെയ്യണമെന്ന് വിജിലന്‍സിന്റെ നിര്‍ദേശം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ചേരങ്കൈ - ഗുത്ത് റോഡ്, ആസാദ് നഗര്‍-ബ്ലാര്‍ക്കോട് റോഡ് എന്നിവയുടെ നിര്‍മാണത്തിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്.

ആസാദ് നഗര്‍ റോഡിന് 10 ലക്ഷം രൂപയും ചേരങ്കൈ റോഡിന് മൂന്ന് ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്. 2017-18 സാമ്പത്തിക വര്‍ഷം നടത്തിയ റോഡ് ടാറിംഗില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് കാണിച്ച് നാഷണല്‍ യൂത്ത് ലീഗ് മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നൗഷാദ് ബള്ളീറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

എസ്റ്റിമേറ്റ് പ്രകാരമുള്ള ടാറിംഗ് നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി മിത്ര, അസി. എഞ്ചിനീയര്‍ കെ വി ജനോവ, ഓവര്‍സിയര്‍ (ഗ്രേഡ് രണ്ട്) ആശാലത എന്നിവര്‍ക്കെതിരെയുമാണ് വകുപ്പ്തല നടപടികള്‍ക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്.

റോഡ് നിര്‍മിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ റോഡ് തകര്‍ന്നതായാണ് പരാതി. കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.


Keywords: Kerala, kasaragod, Road, Corruption, news, Vigilance, case, INL, Mogral puthur, Corruption found in road tarring


< !- START disable copy paste -->