Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എം മാണി ഉണ്ടാക്കിയ പാര്‍ട്ടി ആര്‍ക്കും വിട്ട് നല്‍കേണ്ടതില്ലെന്ന് ജോസ് കെ മാണി പക്ഷം, കുടുംബ പാര്‍ട്ടിയല്ലെന്ന് പി ജെ ജോസഫ് പക്ഷം; ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കോ?

കെ എം മാണി ഉണ്ടാക്കിയ പാര്‍ട്ടി ആര്‍ക്കും വിട്ട് നല്‍കേണ്ടതില്ലെന്ന് ജോസ് കെ മാണി പക്ഷം. കുടുംബ പാര്‍ട്ടിയല്ലെന്ന് പി ജെ ജോസഫ് പക്ഷം. Kerala, news, Kottayam, Top-Headlines, Political party, Politics, Controversy in Kerala Congress (M)
കോട്ടയം: (www.kasargodvartha.com 03.06.2019) കെ എം മാണി ഉണ്ടാക്കിയ പാര്‍ട്ടി ആര്‍ക്കും വിട്ട് നല്‍കേണ്ടതില്ലെന്ന് ജോസ് കെ മാണി പക്ഷം. കുടുംബ പാര്‍ട്ടിയല്ലെന്ന് പി ജെ ജോസഫ് പക്ഷം. ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കാന്‍ ഇരുവിഭാഗവും തയ്യാറാവാത്തതോടെ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കായി സഭയും കോണ്‍ഗ്രസും നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടതായാണ് വിവരം പുറത്തുവരുന്നത്.

കെ എം മാണി ഉണ്ടാക്കിയ പാര്‍ട്ടിയില്‍ മകന്‍ ജോസ് കെ മാണി തന്നെ ചെയര്‍മാനാകണമെന്നാണ് ജോസ് കെ മാണി പക്ഷം പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എം ഒരു കുടുംബ പാര്‍ട്ടിയല്ലെന്നും മറ്റുള്ളവരിലേക്ക് അധികാരം എത്തണമെന്നുമാണ് പി ജെ ജോസഫ് പക്ഷം വാദിക്കുന്നത്. സി എഫ് തോമസിനാണെങ്കിലും ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ഉറച്ച നിലപാടിലാണ് ഇവരിപ്പോള്‍.

നിലവില്‍ ചെയര്‍മാന്റെ അധികാരം ഉപയോഗിച്ച് പാര്‍ട്ടി പിടിക്കാനാണ് പി ജെ ജോസഫ് വിഭാഗം ശ്രമിക്കുന്നത്. എന്നാല്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kottayam, Top-Headlines, Political party, Politics, Controversy in Kerala Congress (M)
  < !- START disable copy paste -->