Join Whatsapp Group. Join now!
Aster MIMS 10/10/2023

കരിങ്കല്‍ ക്വാറിക്കെതിരായുള്ള സമരത്തെ എതിര്‍ത്ത് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് രംഗത്ത്; 'അനാവശ്യ സമരം നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കും'

പരപ്പ മുണ്ടത്തടത്തെ കരിങ്കല്‍ ക്വാറിക്കെതിരായുള്ള സമരത്തെ എതിര്‍ത്ത് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് രംഗത്ത്. Kasaragod, Kerala, news, Strike, Top-Headlines, parappa, Trending, Contractors Youth wing against Strike of Quarry
കാസര്‍കോട്: (www.kasargodvartha.com 09.06.2019) പരപ്പ മുണ്ടത്തടത്തെ കരിങ്കല്‍ ക്വാറിക്കെതിരായുള്ള സമരത്തെ എതിര്‍ത്ത് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് രംഗത്ത്. ക്വാറിക്കെതിരെ നടത്തുന്ന സമരം അനാവശ്യമാണെന്നും ഇത്തരം സമരങ്ങള്‍ ജില്ലയിലെ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

എല്ലാ നിയമങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ നടത്തുന്ന സമരത്തില്‍ ദുരൂഹതയുണ്ടെന്നും ജില്ലയില്‍ വ്യാജ പരാതിമാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെതിരെ അനേഷണം നടത്തണമെന്നും യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് പെര്‍ളയും സെക്രട്ടറി ജാസിര്‍ ചെങ്കളയും ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Strike, Top-Headlines, parappa, Trending, Contractors Youth wing against Strike of Quarry
  < !- START disable copy paste -->