Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസിയുടെ ദുരൂഹമരണം; ആ മൂന്ന് കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ തീരൂ, സി ബി ഐ സംഘം വീണ്ടുമെത്തി, 30ന് ശാസ്ത്രീയ പരിശോധന, ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മകന്‍ ഷാഫി, പുതിയ അന്വേഷണ സംഘം വേണമെന്ന് കോടതിയോട് ആവശ്യപ്പെടും

ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി സി ബി ഐ സംഘം Kasaragod, Kerala, news, Top-Headlines, C.M Abdulla Maulavi, case, CBI, Chembarika, CM Abdulla Moulavi's death; CBI Investigation team again visited Kasaragod
കാസര്‍കോട്: (www.kasargodvartha.com 13.06.2019) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി സി ബി ഐ സംഘം വീണ്ടും കാസര്‍കോട്ടെത്തി. മുന്‍ അന്വേഷണ സംഘം തന്നെയാണ് വീണ്ടുമെത്തിയിരിക്കുന്നത്. രണ്ട് തവണയും കേസ് അന്വേഷിച്ച സി ബി ഐ ഡി വൈ എസ് പി കെ ജെ ഡാര്‍വിന്‍, ഇന്‍സ്‌പെക്ടര്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാസര്‍കോട്ടെത്തിയത്.


ജൂണ്‍ 30ന് കോടതി നിര്‍ദേശിച്ചത് പ്രകാരമുള്ള ശാസ്ത്രീയ പരിശോധന നടത്തുമെന്ന് ഡി വൈ എസ് പി ഡാര്‍വിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കോടതി നിര്‍ദേശിച്ച രീതിയിലുള്ള ശാസ്ത്രീയ അന്വേഷണമാണ് നടത്തുക. ഇക്കാര്യത്തില്‍ സഹകരണമാവശ്യപ്പെട്ട് ഖാസിയുടെ മകന്റെ വീട്ടിലെത്തി സി ബി ഐ സംഘം കൂടിയാലോചന നടത്തി. സഹകരണം വേണമെന്നും ആവശ്യപ്പെട്ടു. മൂന്ന് കാര്യങ്ങളില്‍ പുരനരന്വേഷണം നടത്താനാണ് നേരത്തെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ കമനീഷ് ഉത്തരവിട്ടത്. കോടതി നിര്‍ദേശിച്ച രീതിയിലുള്ള അന്വേഷണം നടത്താതെയാണ് സി ബി ഐ രണ്ടാമതും റിപോര്‍ട്ട് നല്‍കിയത്. ഇത് കോടതി അംഗീകരിച്ചില്ല. നേരത്തെ നിര്‍ദേശിച്ച രീതിയിലുള്ള ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 30ന് ശാസ്ത്രീയ അന്വേഷണം നടത്താന്‍ വിദഗദ്ധ സംഘമെത്തുന്നത്.

ഖാസിയുടെ വടിയും കണ്ണടയും ചെരിപ്പും കണ്ടെത്തിയ കടുക്കക്കല്ലിലേക്ക് ശാരീരിക അവശതകളുണ്ടായിരുന്ന ഖാസിക്ക് എത്തിപ്പെടാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുന്നതിനായി മെഡിക്കല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്താനായിരുന്നു ഒന്നാമത്തെ നിര്‍ദേശം. മരണപ്പെട്ട ഖാസിയുടെ മാനസിക അവസ്ഥ അപഗ്രഥനം ചെയ്യുന്നതിന് സൈക്കോളജിക്കല്‍ ഒട്ടോക്സി എന്ന ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് കോടതിയുടെ രണ്ടാമത്തെ നിര്‍ദേശം. മരിച്ച ഖാസിയുടെ ഭാര്യയും മരുമകളും അവരുടെ കുട്ടിയും സംഭവം നടന്നദിവസം വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നു. സാധാരണ ഖാസിയുടെ ഭാര്യ പുലര്‍ച്ചെ സുബ്ഹി നിസാകാരത്തിന് എഴുന്നേല്‍ക്കാറുണ്ട്. എന്നാല്‍ സംഭവം നടന്നദിവസം വീട്ടുകാരെല്ലാം ഉണര്‍ന്നത് വൈകിയാണ്. ഇവര്‍ വൈകി ഉണര്‍ന്നത് ഇവരെ ഉറക്കിക്കിടത്തക്ക രീതിയിലുള്ള എന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കണമെന്നാണ് കോടതി സി ബി ഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

ഇതെല്ലാം അന്വേഷിക്കാനാണ് സി ബി ഐയും വിദഗ്ദ്ധ സംഘവും 30നെത്തുന്നത്. അതേസമയം ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ ഒരു തരത്തിലുള്ള വിശ്വാസമില്ലെന്ന് ഖാസിയുടെ മകന്‍ ഷാഫി അന്വേഷണ സംഘത്തോട് തുറന്നുപറഞ്ഞു. തങ്ങള്‍ നിര്‍ദേശിച്ച പല കാര്യങ്ങളും സി ബി ഐ ശരിയായ വിധത്തിലല്ല അന്വേഷിച്ചത്. സി ബി ഐയുടെ അന്വേഷണം പ്രഹസനമായിരുന്നു. അതുകൊണ്ടുതന്നെ പുതിയ അന്വേഷണസംഘത്തിനായി കോടതിയില്‍ ആവശ്യപ്പെടുന്നത് മകന്‍ ഷാഫി കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, C.M Abdulla Maulavi, case, CBI, Chembarika, CM Abdulla Moulavi's death; CBI Investigation team again visited Kasaragod
  < !- START disable copy paste -->