Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസിറങ്ങി നടന്നു പോകുകയായിരുന്ന യുവതിയുടെ അഞ്ചേകാല്‍ പവന്‍ സ്വര്‍ണമാല ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു

ബസിറങ്ങി നടന്നു പോകുകയായിരുന്ന യുവതിയുടെ അഞ്ചേകാല്‍ പവന്‍ സ്വര്‍ണമാല ഹെല്‍മെറ്റ് ധരിച്ച് kasaragod, news, Uppala, Robbery, Police, case, enquiry
ഉപ്പള: (www.kasargodvartha.com 20.06.2019) ബസിറങ്ങി നടന്നു പോകുകയായിരുന്ന യുവതിയുടെ അഞ്ചേകാല്‍ പവന്‍ സ്വര്‍ണമാല ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. ഉപ്പള ഐല മൈതാനിക്ക് സമീപം താമസിക്കുന്ന കമല(34) ബുധനാഴ്ച വൈകിട്ട് ഉപ്പളയില്‍ നിന്നും വരുമ്പോഴാണ് കവര്‍ച്ച നടന്നത്.

ഐല മൈതാനിയില്‍ ബസിറങ്ങി നടന്നു പോകുമ്പോഴാണ് ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘം മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. കവര്‍ച്ചക്കാരെ തിരിച്ചറിയുന്നതിനായി പോലീസ് സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരുകയാണ്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ച് കാലത്തിന് ശേഷമാണ് ബൈക്കിലെത്തി മാല കവര്‍ന്ന സംഭവം അരങ്ങറിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, news, Uppala, Robbery, Police, case, enquiry, Chain robbery in Uppala; Police enquiry start