Join Whatsapp Group. Join now!
Aster MIMS 10/10/2023

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ വന്‍കിട കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അറസ്റ്റിലായ ജോസഫ് സമ്പാദിച്ചത് 2 കോടിയിലേറെ രൂപ, തട്ടിപ്പിനിരയാക്കിയത് 32 ഓളം പേരെ, ഒടുവില്‍ കുടുങ്ങി, തട്ടിപ്പ് ട്രാവല്‍ ഏജന്‍സിയുടെയും ചാരിറ്റബിള്‍ സൊസൈറ്റിയുടെയും മറവില്‍, കാസര്‍കോട്ടടക്കം പരാതികള്‍, നേരത്തെ ജയില്‍ ശിക്ഷയും അനുഭവിച്ചു

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ വന്‍കിട കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ റോയി ജോസഫ് Kottayam, news, Kerala, Top-Headlines, kasaragod, arrest, Crime, Cheating, Cash looted after offering Job; accused arrested
കോട്ടയം: (www.kasargodvartha.com 22.06.2019) അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ വന്‍കിട കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ റോയി ജോസഫ് സമ്പാദിച്ചത് രണ്ട് കോടിയിലേറെ രൂപയെന്ന് പോലീസ് കണ്ടെത്തല്‍. 32 ഓളം പേരെയാണ് ജോസഫ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കിയത്. ഒടുവില്‍ പെരുമ്പാവൂര്‍ എളമ്പകപ്പിള്ളി സ്വദേശി അഖില്‍ അജയകുമാര്‍ നല്‍കിയ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

കോട്ടയം മുണ്ടുപാലം സ്വദേശിയായ റോയി ജോസഫ് നേരത്തെ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. കാസര്‍കോട്ടടക്കം നാല് സ്ഥലങ്ങളില്‍ പ്രതിക്കെതിരെ പരാതികള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. വിദേശ കമ്പനികളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്തുടനീളം യുവതീ- യുവാക്കളില്‍ നിന്നും, ഇവരുടെ രക്ഷിതാക്കളില്‍ നിന്നുമായി കോടികള്‍ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയ അഖിലിന്റെ സുഹൃത്തുക്കളടക്കം 32 പേരില്‍ നിന്നായി ആറര ലക്ഷം വീതം വാങ്ങിയെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഡല്‍ഹി ബദര്‍പൂരിലുള്ള റോയ് ജോസഫിന്റെ ട്രാവല്‍ ഏജന്‍സിയുടെയും മറ്റൊരു ചാരിറ്റബിള്‍ സൊസൈറ്റിയുടേയും മറവിലായിരുന്നു തട്ടിപ്പ് നടത്തിവന്നിരുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തി വിശ്വാസം പിടിച്ചുപറ്റിയാണ് ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തിയിരുന്നത്. ഏറ്റുമാനൂരിലെ വാടക വീട്ടില്‍ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, news, Kerala, Top-Headlines, kasaragod, arrest, Crime, Cheating, Cash looted after offering Job; accused arrested
  < !- START disable copy paste -->