പൊയ്‌നാച്ചി: (www.kasargodvartha.com 30.06.2019) വാഴത്തോട്ടത്തില്‍ കയറി കുലകള്‍ മോഷ്ടിച്ചുകടത്തിക്കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൂളിക്കുന്ന് നമ്പടിപ്പള്ളംമൊട്ടയിലെ എം അബ്ദുര്‍ റഹ് മാന്റെ തോട്ടത്തിലെ 23 വാഴക്കുലകളാണ് മോഷണംപോയത്. പാട്ടത്തിനെടുത്ത സ്ഥലത്ത് അബ്ദുര്‍ റഹ് മാന്‍ മുന്നൂറോളം വാഴകള്‍ നട്ടിരുന്നു. ഇതില്‍ അറുപതോളം ഒരുമാസം മുമ്പ് കാറ്റില്‍ നശിച്ചു പോവുകയു ചെയ്തിരുന്നു.
ബാക്കിവന്നതില്‍നിന്ന് വിളഞ്ഞ് പാകമായ 18-22 കിലോ തൂക്കംവരുന്ന 23 കുലകള്‍ കഴിഞ്ഞദിവസം രാത്രി മോഷണം പോയെന്നാണ് അബ്ദുര്‍ റഹ് മാന്റെ പരാതി. ഏകദേശം 380-400 കിലോ തൂക്കം വരുന്ന കായ്കളാണ് നഷ്ടപ്പെട്ടതെന്ന് അബ്ദുര്‍ റഹ് മാന്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുലമാത്രം വെട്ടിയെടുത്തനിലയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Poinachi, Top-Headlines, Robbery, Top-Headlines, Bananas robbed from Tree
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Poinachi, Top-Headlines, Robbery, Top-Headlines, Bananas robbed from Tree
< !- START disable copy paste -->