Join Whatsapp Group. Join now!
Aster MIMS 10/10/2023

അമ്മയല്ലാത്ത യുവതി കുഞ്ഞുമായി ആശുപത്രിയിലെത്തി; നവജാത ശിശുവിനെ കൈമാറിയതാണെന്നറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ ഇടപെട്ടു, കര്‍ണാടകയിലെ ദമ്പതികള്‍ക്കും കുട്ടിയെ വാങ്ങിയ യുവതിക്കുമെതിരെ കേസ്

അമ്മയല്ലാത്ത യുവതി കുഞ്ഞുമായി ആശുപത്രിയിലെത്തി. നവജാത ശിശുവിനെ കൈമാറിയതാണെന്നറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ ഇടപെടുകയും കര്‍ണാടകയിലെ ദമ്പതികള്‍ക്കും Kasaragod, Kerala, News, Adoor, Case, Woman, Child Line, Karnataka, Baby handed over illegally; Case against Couples and Woman.
ആദൂര്‍: (www.kasargodvartha.com 02.06.2019) അമ്മയല്ലാത്ത യുവതി കുഞ്ഞുമായി ആശുപത്രിയിലെത്തി. നവജാത ശിശുവിനെ കൈമാറിയതാണെന്നറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ ഇടപെടുകയും കര്‍ണാടകയിലെ ദമ്പതികള്‍ക്കും കുട്ടിയെ വാങ്ങിയ യുവതിക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. കര്‍ണാടക ഈശ്വരമംഗലയിലെ ദമ്പതികള്‍ക്കും ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 25 കാരിക്കുമെതിരെയാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തത്.


ഏതാനും ദിവസം മുമ്പാണ് 15 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ രഹസ്യമായി യുവതിക്ക് കൈമാറിയത്. അസുഖത്തെ തുടര്‍ന്ന് കുട്ടിയെ മുളിയാര്‍ സാമുഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സക്ക് കൊണ്ടുവന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയെ ശിശുമന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords: Kasaragod, Kerala, News, Adoor, Case, Woman, Child Line, Karnataka, Baby handed over illegally; Case against Couples and Woman.