Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം ഗേറ്റില്‍ ഇടിച്ചുമറിഞ്ഞു; ഡ്രൈവര്‍ക്കും പരിക്ക്

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം ഗേറ്റില്‍ ഇടിച്ചുമറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ Kasaragod, Kerala, news, Driver, Auto-rickshaw, Top-Headlines, hospital, General-hospital, Auto rikshaw met with an accident; 2 injured
കാസര്‍കോട്: (www.kasargodvartha.com 15.06.2019) ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം ഗേറ്റില്‍ ഇടിച്ചുമറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെയും ഓട്ടോറിക്ഷ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ ജനറല്‍ ആശുപത്രിയിലാണ് സംഭവം.

ആശുപത്രി കാന്റീനില്‍ നിന്നും മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പെട്ടത്. സെക്യൂരിറ്റി ജീവനക്കാരന്‍ ദേവരാജനാണ്‌ (50) പരിക്കേറ്റത്. ഈ സമയം നിരവധി പേര്‍ നടന്നു പോവുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവായത്.

ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് മാസങ്ങളായി. ഇത് നന്നാക്കാന്‍ ഇതുവരെയും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. റോഡിലെ കുളിയില്‍ വീണ് അപകടമുണ്ടായകുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Driver, Auto-rickshaw, Top-Headlines, hospital, General-hospital, Auto rikshaw met with an accident; 2 injured
  < !- START disable copy paste -->