Join Whatsapp Group. Join now!
Aster MIMS 10/10/2023

അല്‍ത്വാഫിനെ തട്ടിക്കൊണ്ടുപോകാന്‍ വിവരം നല്‍കി; തട്ടിക്കൊണ്ടുപോയ സംഘത്തിലും ഉള്‍പെട്ടു, അറസ്റ്റിലായ റുമൈസിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ലഹരി മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍

ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിനെ (48) തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ Kasaragod, Kerala, News, Trending, Murder-case, Accused, Police, Information, Top-Headlines, Althaf's murder; Police questioned accused Rumais, got more information.
കുമ്പള: (www.kasargodvartha.com 27.06.2019)  ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിനെ (48) തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയും അല്‍ത്വാഫിന്റെ മരുമകനുമായ ഷബീറിന്റെ കൂട്ടാളി ഉപ്പള പെരിങ്കടിയിലെ റുമൈര്‍ എന്ന റുമൈസിനെ (20) ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ലഹരിമാഫിയ സംഘങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍. അറസ്റ്റിലായ റുമൈസ് രണ്ട് കേസുകളില്‍ പ്രതിയാണെന്ന് കേസ് അന്വേഷിക്കുന്ന കുമ്പള സി ഐ രാജീവന്‍ വലിയവളപ്പ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഒരു കഞ്ചാവ് കേസിലും അടിപിടിക്കേസിലും റുമൈസ് പ്രതിയാണ്. ഗള്‍ഫിലായിരുന്നപ്പോള്‍ അവിടെയും സംഘട്ടനത്തിന് നേതൃത്വം നല്‍കിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുമ്പള സ്റ്റേഷനില്‍ ഷബീറിനെതിരെ സ്ത്രീ പീഡന പരാതി മടങ്ങുകയായിരുന്ന അല്‍ത്വാഫിന്റെ നീക്കങ്ങളെ കുറിച്ച് ഷബീറിനും സംഘത്തിനും വിവരം നല്‍കുകയും തട്ടിക്കൊണ്ടുപോവുന്ന സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് റുമൈസിനെ അറസ്റ്റു ചെയ്തത്.


ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയ സംഘത്തിന്റെ പ്രധാന കണ്ണിയാണ് ഷബീറും റുമൈസുമടക്കമുള്ളവര്‍. മംഗളൂരു തൊക്കോട്ടാണ് ഷബീര്‍ വാടക വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ഇവിടെ വെച്ചാണ് അല്‍ത്വാഫിന്റെ മകള്‍ സറീനയെ ക്രൂരമായി പീഡിപ്പിച്ചത്. മകളുടെ പീഡന വിവരം അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അല്‍ത്വാഫ് മകളെ കൂട്ടിക്കൊണ്ടുവരികയും കുമ്പള സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതാണ് ഷബീറിനെ പ്രകോപിപ്പിച്ചത്. അറസ്റ്റിലായ റുമൈസിനെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഷബീറിനെയും കൂട്ടുപ്രതികളായ റിയാസ്, ലത്വീഫ് എന്നിവരെ കര്‍ണാടക പോലീസും നേരത്തെ തിരച്ചില്‍ നടത്തിയിരുന്നു. അവിടെ നടന്ന ചില മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇവരെ കര്‍ണാടക പോലീസ് തിരഞ്ഞുവന്നിരുന്നത്. പ്രതികളെ പിടികൂടുന്നതോടെ ഉപ്പളയിലെയും മംഗളൂരു ഭാഗത്തെയും വന്‍ ലഹരി മാഫിയ സംഘങ്ങളെ കുറിച്ചുള്ള വ്യക്തമായ ചിത്രങ്ങള്‍ പുറത്തുവരും. മുഖ്യപ്രതി ഷബീര്‍ 19 ഓളം കേസുകളില്‍ പ്രതിയാണ്. കൊലയ്ക്ക് ശേഷം ഇവരുടെ ടവര്‍ ലൊക്കേഷന്‍ ഉഡുപ്പിയില്‍ കണ്ടിരുന്നുവെങ്കിലും പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. റുമൈസിനെ അറസ്റ്റു ചെയ്തതോടെ പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

അറസ്റ്റിലായ റുമൈസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Trending, Murder-case, Accused, Police, Information, Top-Headlines, Althaf's murder; Police questioned accused Rumais, got more information.