Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരളം ഉറ്റുനോക്കിയ പെരിയ ഇരട്ടക്കൊലക്കേസ് ക്രൈബ്രാഞ്ച് അന്വേഷിച്ചത് കേസ് അട്ടിമറിക്കാനോ? സാക്ഷിപട്ടികയില്‍ കുറ്റാരോപിതരടക്കം 30 ലധികം സി പി എം പ്രവര്‍ത്തകര്‍, ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്

പ്രമാദമായ പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കോടതിയില്‍ Kasaragod, Kerala, news, Top-Headlines, Periya, Trending, Crime Branch, Crime, Allegation against Crime Branch on Periya double murder case
കാസര്‍കോട്: (www.kasargodvartha.com 10.06.2019) പ്രമാദമായ പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രം തന്നെ ഇതിന് തെളിവാണെന്നും സാക്ഷിപ്പട്ടികയില്‍ കുറ്റാരോപിതരടക്കം 30 ലധികം സി പി എം പ്രവര്‍ത്തകരെ ഉള്‍പെടുത്തിയത് പ്രതികളെ രക്ഷപ്പെടുത്താനാണെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ ശരത്ത് ലാലിന്റെയും ബന്ധുക്കള്‍ ആരോപിക്കുന്നു.

നേരത്തെ തന്നെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം ഉണ്ടായിട്ടില്ല. കുറ്റപത്രത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഗൂഢാലോചനയിലും കൊലപാതകത്തിലും പ്രതികള്‍ക്കുള്ള പങ്ക് വെളിപ്പെടുത്താന്‍ സഹായിക്കേണ്ട പ്രോസിക്യൂഷന്‍ സാക്ഷികളായ 30 പേരും സി പി എം പ്രവര്‍ത്തകരാണ്. പല സാക്ഷി മൊഴികളും ബന്ധിപ്പിക്കുമ്പോള്‍ 14 പ്രതികളും തമ്മില്‍ കൃത്യസമയത്ത് പരസ്പര ബന്ധമില്ലായിരുന്നുവെന്ന് തെളിയുന്ന സാഹചര്യമാണ് ഉള്ളത്. 229 സാക്ഷികളാണ് പട്ടികയിലുള്ളത്.

കേസിലെ ഒന്നാംപ്രതിയും സി പി എം നേതാവുമായ പീതാംബരന്‍ കൃത്യത്തിന് മുമ്പ് തന്റെ മൊബൈല്‍ ഫോണിലൂടെ മറ്റു പ്രതികളെ വിളിച്ചതായാണ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നത്. എന്നാല്‍ പിതാംബരന്റെ ഭാര്യയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മഞ്ജുഷയുടെ മൊഴിപ്രകാരം മൊബൈല്‍ ഫോണ്‍ സംഭവത്തിന് മുമ്പ് തന്നെ മറ്റൊരാള്‍ തന്നെ ഏല്‍പ്പിച്ചുവെന്നും അത് കാണുന്നില്ലെന്നുമാണ് പറയുന്നത്. കൃപേഷിന്റെയും ശരത്ത് ലാലിന്റെയും പിതാക്കളും ബന്ധുക്കളും ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ച കല്യോട്ടെ വ്യാപാരി വത്സരാജ് 93 ഉം, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം വി പി പി മുസ്തഫ 154-ാം സാക്ഷികളായാണ് പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

കൊല നടത്തുംമുമ്പ് കുളിച്ച് വസ്ത്രം മാറാനുപയോഗിച്ചുവെന്ന് പറയുന്ന സി പി എം ലോക്കല്‍ കമ്മിറ്റിയംഗം താന്നിയടിയിലെ ബിജു സി മാത്യുവാണ് 35-ാം സാക്ഷി. മറ്റൊരു സി പി എം നേതാവ് ബിനു തോമസ്, കൃപേഷിന്റെയും ശരത്തിന്റെയും ബന്ധുക്കള്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ശാസ്താ ഗംഗാധരന്റെ ഭാര്യ ഗീത, അഡ്വ. ഗോപാലന്‍ തുടങ്ങി മുപ്പതോളം സി പി എം പ്രവര്‍ത്തകരെയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പ്രതികള്‍ക്ക് കൃത്യമായി രക്ഷപ്പെടാന്‍ സാധിക്കുന്ന രീതിയിലാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.

എന്നാല്‍ ഇപ്പോള്‍ സാക്ഷികളായി സി പി എം അനുഭാവികളെ ഉള്‍പ്പെടുത്തിയത് കേസില്‍ ചോദ്യം ചെയ്തവരെ സാക്ഷി മൊഴികളില്‍ ഉള്‍പ്പെടുത്തുന്ന സ്വാഭാവിക നടപടിയാണെന്നതാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Periya, Trending, Crime Branch, Crime, Allegation against Crime Branch on Periya double murder case
  < !- START disable copy paste -->