Join Whatsapp Group. Join now!
Aster MIMS 10/10/2023

വൈദ്യുതിവകുപ്പും ദേശീയപാത അധികൃതരും യാത്രക്കാരുടെ ജീവന്‍ കൊണ്ട് പന്താടുന്നു; ലൈന്‍ കമ്പിയില്‍ തട്ടുന്നത് ഒഴിവാക്കാന്‍ ആല്‍മരം വെട്ടിയിട്ടത് റോഡരികില്‍, മഴ പെയ്തപ്പോള്‍ ദേശീയപാതയ്ക്കരികില്‍ ചെളിക്കുളവും, യാത്രക്കാര്‍ നടന്നുനീങ്ങുന്നത് റോഡില്‍, അപകടം വിളിപ്പാടകലെ

ലൈന്‍ കമ്പിയില്‍ തട്ടുന്നത് ഒഴിവാക്കാന്‍ ആല്‍മരം റോഡരികില്‍ വെട്ടിയിട്ടു. മഴ പെയ്തപ്പോള്‍ റോഡരികില്‍ ചെളിക്കുളവും രൂപപ്പെട്ടതോടെ Kasaragod, Kerala, news, Neeleswaram, Top-Headlines, Road, Accident threat in Neeleshwaram NH
നീലേശ്വരം: (www.kasargodvartha.com 26.06.2019) ലൈന്‍ കമ്പിയില്‍ തട്ടുന്നത് ഒഴിവാക്കാന്‍ ആല്‍മരം റോഡരികില്‍ വെട്ടിയിട്ടു. മഴ പെയ്തപ്പോള്‍ റോഡരികില്‍ ചെളിക്കുളവും രൂപപ്പെട്ടതോടെ ഏതുസമയത്തും അപകടമുണ്ടാകുമെന്ന ഭീഷണിയിലാണ് യാത്രക്കാര്‍. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലാണ് ഇൗ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. നീലേശ്വരം പെട്രോള്‍ പമ്പിന് സമീപമാണ് വൈദ്യുതിലൈനില്‍ തട്ടുമെന്നതുകൊണ്ട് ആല്‍മരത്തിന്റെ ശിഖിരങ്ങളടക്കം ഇവിടെ മുറിച്ചിട്ടത്.

യാത്രക്കാര്‍ നടന്നുപോവുന്ന വഴിയിലാണ് തണലേകിയിരുന്ന ആല്‍മരത്തിന്റെ ശിഖിരങ്ങള്‍ വൈദ്യുതി ഉദ്യോഗസ്ഥര്‍ വെട്ടിയിട്ടത്. ഇത് ഇവിടെ നിന്നും നീക്കേണ്ട ഉത്തരവാദിത്വം തങ്ങളുടേതല്ലെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിനു സമീപത്ത് തന്നെയാണ് ദേശീയപാതയ്ക്കരികില്‍ ചെളിക്കുളവും രൂപപ്പെട്ടിരിക്കുന്നത്. യാത്രക്കാര്‍ക്ക് റോഡില്‍ കൂടി മാത്രമാണ് ഇപ്പോള്‍ നടന്നുപോവാന്‍ കഴിയുന്നത്. നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ നിന്നും വരുന്നതും ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതും ദേശീയപാതയുടെ ഇരുഭാഗങ്ങളിലേക്കും പോകുന്നതുമായ റോഡരികിലാണ് അപകടക്കെണിയൊരുക്കി മരക്കമ്പുകള്‍ വെട്ടിയിട്ടിരിക്കുന്നത്. ചെളിക്കുളം നികത്താനുള്ള യാതൊരു നടപടിയും ദേശീയപാത അധികൃതര്‍ നടത്തിയിട്ടില്ല. ഇവിടെ ഡ്രൈനേജ് സംവിധാനവും നിലവിലില്ല. എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ യാത്രക്കാരുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Road, Accident threat in Neeleshwaram NH
  < !- START disable copy paste -->