Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അനുകൂല സര്‍ട്ടിഫിക്കറ്റ്; ആശുപത്രികളില്‍ നിന്നും നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍

രാഷ്ട്രീയ സംഘട്ടനങ്ങളിലും ആക്രമങ്ങളിലും നിസാര പരിക്കുപറ്റി ആശുപത്രികളില്‍ അഡ്മിറ്റാവുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന Kasaragod, Kerala, news, Top-Headlines, Muslim-league, Chengala, hospital, STU-Abdul-Rahman, A Abdul Rahman against Chengala EK Nayanar Hospital
കാസര്‍കോട്: (www.kasargodvartha.com 09.06.2019) രാഷ്ട്രീയ സംഘട്ടനങ്ങളിലും ആക്രമങ്ങളിലും നിസാര പരിക്കുപറ്റി ആശുപത്രികളില്‍ അഡ്മിറ്റാവുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന വൂണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരിത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കേസില്‍ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കുന്നതിന് അനുയോജ്യമായ രീതിയിലുള്ള വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വരികയാണെന്ന് എ അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചു.

ആശുപത്രി മാനേജ്മെന്റിന് താല്‍പര്യമുള്ള സ്വന്തം പാര്‍ട്ടിക്കാരായ ആളുകള്‍ക്കാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. അക്രമ സംഭവങ്ങളില്‍ പ്രതികളാവാന്‍ സാധ്യതയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പ്രസ്തുത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തും ഇല്ലാത്ത പരിക്കിന്റെ പേരില്‍ വ്യാജ വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വരുന്നതായി എ അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചു.

യാതൊരു വിധ പരിക്കുമില്ലാത്തര്‍ക്ക് 307, 308, 326 വകുപ്പുകള്‍ പ്രകാരം കള്ളക്കേസുകള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് എല്ല് പൊട്ടാത്തവര്‍ക്ക് എല്ല് പൊട്ടിയെന്നും, പല്ല് പൊട്ടാത്തവര്‍ക്ക് പല്ല് പോയെന്നും, തലയോട്ടി പൊട്ടാത്തവര്‍ക്ക് പൊട്ടിയെന്നും രേഖപ്പെടുത്തി ആശുപത്രി മാനേജ്‌മെന്റിന്റെ താത്പര്യപ്രകാരം ഡോക്ടര്‍മാര്‍ ഇത്തരം വ്യാജ വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത്. സി പി എം അക്രമത്തില്‍ ഗുരുതരായ പരിക്കേറ്റവര്‍ക്ക് ജയില്‍ശിക്ഷ ഉറപ്പ് വരുത്തന്നതിന് വേണ്ടിയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിനായി പ്രത്യേക ഡോക്ടര്‍മാരെ തന്നെ ആശുപത്രിയില്‍ നിയമിച്ചിട്ടുണ്ടെന്നും എ അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചു.

ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ നിന്നും നല്‍കുന്ന വൂണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്താന്‍ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും അതാത് സമയങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡിന് സമര്‍പ്പിക്കണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Muslim-league, Chengala, hospital, STU-Abdul-Rahman, A Abdul Rahman against Chengala EK Nayanar Hospital
  < !- START disable copy paste -->