Join Whatsapp Group. Join now!
Aster MIMS 10/10/2023

ബ്രിട്ടനില്‍ 5ജി അവതരിപ്പിച്ചു

ബ്രിട്ടനില്‍ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചു. ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഇ ഇയാണ് ബെല്‍ഫാസ്റ്റ്, ബര്‍മിംഗ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍ World, news, Technology, Top-Headlines, Mobile Phone, Social networks, internet, 5G Launched in UK.
ലണ്ടന്‍: (www.kasargodvartha.com 02.06.2019) ബ്രിട്ടനില്‍ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചു. ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഇ ഇയാണ് ബെല്‍ഫാസ്റ്റ്, ബര്‍മിംഗ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ 5ജി അവതരിപ്പിച്ചത്. ചൈനീസ് ടെലികോം കമ്പനിയായ വാവെയാണ് ഇ ഇയ്ക്ക് വേണ്ട 5ജി സാങ്കേതിക സഹായം നല്‍കുന്നത്. സെക്കന്‍ഡില്‍ 700 മെഗാബൈറ്റാണ് വേഗത.

യൂറോപ്പിലെ മുന്‍നിര ടെലികോം സ്ഥാപനമായ വോഡഫോണ്‍ അടുത്തദിവസം യു കെയില്‍ 5ജി സേവനം ആരംഭിക്കും. എന്നാല്‍ വാവെയുടെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണായ മേറ്റ് 20 എക്‌സില്‍ 5 ജി സംവിധാനം ലഭിക്കില്ല. വാവെയ്ക്ക് മേല്‍ അമേരിക്കയുടെ നിരോധനം നിലനില്‍ക്കുന്നിതിനാലാണ് ഈ നടപടിയെന്നാണ് നിഗമനം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords: World, news, Technology, Top-Headlines, Mobile Phone, Social networks, internet, 5G Launched in UK.