Join Whatsapp Group. Join now!
Aster MIMS 10/10/2023

വാര്‍ത്തകളും നാട്ടുകാരുടെ പ്രതിഷേധങ്ങളും ഫലം കണ്ടു; ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ ദ്രുതഗതിയില്‍; ആലംപാടി - എരിയപ്പാടി റോഡിന് അനുവദിച്ച 25 ലക്ഷത്തിന്റെ പദ്ധതിക്ക് എസ്റ്റിമേറ്റായി

വാര്‍ത്തകളും നാട്ടുകാരുടെ പ്രതിഷേധങ്ങളും ഫലം കണ്ടു. ചെളിക്കുളമായി കാല്‍നടയാത്ര പോലും ദുസ്സഹമായ ആലംപാടി - എരിയപ്പാടി റോഡ് Kasaragod, Kerala, News, Vidya Nagar, Alampady, Road, Collapse, District-Panchayath, Top-Headlines, 25 Lakhs allowed for Alampady - Eriyapady road.
വിദ്യാനഗര്‍: (www.kasargodvartha.com 27.06.2019) വാര്‍ത്തകളും നാട്ടുകാരുടെ പ്രതിഷേധങ്ങളും ഫലം കണ്ടു. ചെളിക്കുളമായി കാല്‍നടയാത്ര പോലും ദുസ്സഹമായ ആലംപാടി - എരിയപ്പാടി റോഡ് നന്നാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ ദ്രുതഗതിയിലായി. പദ്ധതി അടുത്ത മാസം ടെന്‍ഡര്‍ ആകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും ഇതുസംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ രജീഷും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

25 ലക്ഷം രൂപയാണ് ജില്ല പഞ്ചായത്ത് അനുവദിച്ചത്. കഴിഞ്ഞ ഡിസംബര്‍ 31ന് തന്നെ തുക അനുവദിച്ചിരുന്നെങ്കിലും, മഴവെള്ളം കെട്ടിനിന്ന് കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത റോഡ് നന്നാക്കാത്തതില്‍ നാട്ടുകാര്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുകയും ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തതോടെ ഇടപെടല്‍ വേഗത്തിലാക്കുകയായിരുന്നു.


430 മീറ്റര്‍ റോഡ് 3.80 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് 60 മീറ്റര്‍ നീളത്തില്‍ ഓവുചാലും നിര്‍മിക്കും. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ചെങ്കള പഞ്ചായത്തിന്റെ ചാര്‍ജ് കൂടി വഹിക്കുന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ രജീഷിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗം എ മമ്മിഞ്ഞി, ചെങ്കള പഞ്ചായത്ത് ഓവര്‍സീയര്‍ സനല്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് ചെളിക്കുളമായി മാറിയിരിക്കുകയാണ് റോഡ്. കാല്‍നടയാത്ര പോലും ദുസ്സഹമായതോടെ നാട്ടുകാരുടെ സഹകരണത്തോടെ ചെങ്കല്ലുകള്‍ ഇറക്കി റോഡരികില്‍ നിരത്തിവെച്ചതിനാല്‍ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായിട്ടുണ്ട്. നിലവില്‍ അര കിലോമീറ്ററിലധികം റോഡാണ് ഇവിടെ തകര്‍ന്നിരിക്കുന്നത്.

Related News: ഇവിടെ ഒരു റോഡ് ഉണ്ടായിരുന്നു, ചെളിക്കുണ്ട് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പറയുന്നു..; കാല്‍നടയാത്ര പോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കം നടന്നുപോകുന്നത് മതിലിന് മുകളിലൂടെ; വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ റോഡിന് പരിഹാരമില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Vidya Nagar, Alampady, Road, Collapse, District-Panchayath, Top-Headlines, 25 Lakhs allowed for Alampady - Eriyapady road.