Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ 2 ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു; കുടുങ്ങിയത് അനസ്‌തേഷ്യ വിദഗ്ദ്ധന്‍ വെങ്കിടഗിരിയും സര്‍ജന്‍ സുനില്‍ ചന്ദ്രനും

കാസര്‍കോട്ടെ രണ്ട് ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ 24ന്യൂസ് ചാനല്‍ പുറത്തുവിട്ടു. ഹെര്‍ണിയ ശസ്ത്രക്രിയയുമായി Kasaragod, Kerala, news, Top-Headlines, General-hospital, Doctor, 2 Doctors taking bribe from patients; Visuals out by News Channel
കാസര്‍കോട്: (www.kasargodvartha.com 18.06.2019) കാസര്‍കോട്ടെ രണ്ട് ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ 24ന്യൂസ് ചാനല്‍ പുറത്തുവിട്ടു. ഹെര്‍ണിയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യത്തിന് വേണ്ടിയാണ് അനസ്‌തേഷ്യ വിദഗ്ദ്ധന്‍ വെങ്കിടഗിരിയും സര്‍ജന്‍ സുനില്‍ ചന്ദ്രനും കൈക്കൂലി വാങ്ങിയതായി ചാനലില്‍ പറയുന്നത്. നേരത്തെ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെ കൈക്കൂലി ആരോപണമുയര്‍ന്നിരുന്നു.

വിജിലന്‍സ് പല തവണ ഇവരെ കുടുക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. 5,000 രൂപയാണ് ഹെര്‍ണിയ ശസ്ത്രക്രിയ നടത്തുന്നതിന് കൈക്കൂലി ചോദിച്ചത്. വെങ്കിടഗിരി തനിക്ക് തന്ന അതേതുക സുനില്‍ ചന്ദ്രനും കൊടുക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പല രോഗികളും ഡോക്ടര്‍മാര്‍ക്ക് ചികിത്സയ്ക്കായി പണം നല്‍കുന്നുണ്ടെന്നാണ് ആരോപണം.

നേരത്തെ ഇത്തരത്തില്‍ ആരോപണമുയരുകയും യുവജന സംഘടനകള്‍ ആശുപത്രി ഉപരോധിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ ക്ലിനിക്കില്‍ വെച്ചാണ് ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സയ്ക്കുമായുള്ള കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്യുന്നത്. ആശുപത്രിയില്‍ വെച്ച് യാതൊരു തരത്തിലുള്ള പണമിടപാടും നടത്താതിരിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആശുപത്രിയില്‍ വെച്ച് ഇവരെ പിടികൂടാന്‍ വിജിലന്‍സിന് കഴിഞ്ഞിരുന്നില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, General-hospital, Doctor, 2 Doctors taking bribe from patients; Visuals out by News Channel
  < !- START disable copy paste -->