Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉണ്ണിത്താന്റെ വിജയത്തിനായി ഗുരുവായൂരപ്പന് നേര്‍ന്ന നേര്‍ച്ച നിറവേറ്റി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂരപ്പന് നല്‍കിയ പ്രാര്‍ത്ഥന നിറവേറ്റി. Kasaragod, Kerala, news, Top-Headlines, youth-congress, Trending, election, Rajmohan Unnithan, Youth congress activists fulfill the offerings to Guruvayoorappan
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.05.2019) യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂരപ്പന് നല്‍കിയ പ്രാര്‍ത്ഥന നിറവേറ്റി. ഉണ്ണിത്താന്‍ കാസര്‍കോട് മണ്ഡലത്തില്‍ വിജയിച്ചാല്‍ ഗുരുവായൂരില്‍ ശയന പ്രദക്ഷിണം നടത്തുമെന്ന ഉദുമ ബ്ലോക്കിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ന്ന നേര്‍ച്ചയാണ് കഴിഞ്ഞ ദിവസം നിറവേറ്റിയത്.

ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കരിച്ചേരി, കരിച്ചേരി വാര്‍ഡ് കമ്മിറ്റി സെക്രട്ടറി പി ശ്രീജിത്ത് പുതിയകണ്ടം, യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് വൈസ് പ്രസിഡണ്ട് അഖില്‍ എ നായര്‍ ശാസ്താംകോട് എന്നിവരാണ് സുഹൃത്തുക്കളായ മറ്റ് അഞ്ചുപേര്‍ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തില്‍ എത്തി ശയനപ്രദക്ഷിണം നടത്തിയത്. ശേഷം ഇക്കാര്യം അവര്‍ ഉണ്ണിത്താനെ വിളിച്ച് അറിയിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, youth-congress, Trending, election, Rajmohan Unnithan, Youth congress activists fulfill the offerings to Guruvayoorappan
  < !- START disable copy paste -->