Join Whatsapp Group. Join now!
Aster MIMS 10/10/2023

കരിങ്കല്‍ക്വാറിയിലേക്കുള്ള ലോറി തടഞ്ഞ സമരക്കാരെ നീക്കം ചെയ്യുന്നതിനിടയില്‍ സംഘര്‍ഷം; ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ക്കടക്കം പരിക്ക്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കടിയേറ്റു

മുണ്ടത്തടത്തെ കരിങ്കല്‍ക്വാറിയിലേക്കുള്ള ലോറി തടഞ്ഞ സമരക്കാരെ നീക്കം ചെയ്യുന്നതിനിടയില്‍ സംഘര്‍ഷം. Kasaragod, Kerala, news, parappa, Police-officer, Top-Headlines, Police, Clash between Strikers and Police in Mundathadam
പരപ്പ: (www.kasargodvartha.com 31.05.2019) മുണ്ടത്തടത്തെ കരിങ്കല്‍ക്വാറിയിലേക്കുള്ള ലോറി തടഞ്ഞ സമരക്കാരെ നീക്കം ചെയ്യുന്നതിനിടയില്‍ സംഘര്‍ഷം. സമരസമിതി നേതാവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ രാധാവിജയന്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദനമേറ്റു. ഇതിനിടയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കടിയേല്‍ക്കുകയും ചെയ്തു.

രാവിലെ കരിങ്കല്‍ ക്വാറിയിലേക്ക് സാധനസാമഗ്രികളുമായി വന്ന ലോറി തടഞ്ഞ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരസമിതി പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്യുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പോലീസിന്റെ മര്‍ദനമേറ്റ് രാധാവിജയന്റെ കൈക്കും വയറ്റിനും പരിക്കേറ്റു. പ്രവര്‍ത്തകരായ പുഷ്പ, ശാന്ത, നാരായണി, ഷാജി, സിബി തുടങ്ങിയവര്‍ക്കും മര്‍ദനമേറ്റു. സമരക്കാരെ നീക്കം ചെയ്യുന്നതിനിടയിലാണ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സക്കീനത്ത് ആവിയുടെ കൈക്ക് കടിയേറ്റത്.

ക്വാറി പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ പ്രവര്‍ത്തി ആരംഭിച്ചിരുന്നു. ഇതിനെതിരെ സാധുജന പരിഷത്ത് ജില്ലാ കമ്മിറ്റിയും മുണ്ടത്തടത്തെ നാട്ടുകാരും സമരം നടത്തിവരികയാണ്. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ ക്വാറിക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സമരസമിതി പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കളക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ ക്വാറി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സും ഹൈക്കോടതിയുടെ അനുമതിയും ക്വാറിയുടമ ഹാജരാക്കിയതിനെ തുടര്‍ന്ന് ക്വാറി വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, parappa, Police-officer, Top-Headlines, Police, Clash between Strikers and Police in Mundathadam
  < !- START disable copy paste -->