പൊയിനാച്ചി: (www.kasargodvartha.com 31.05.2019) ലോക പുകയില വിരുദ്ധദിനത്തില്‍ വേറിട്ട പരിപാടികള്‍ അവതരിപ്പിച്ച് സെഞ്ച്വറി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥികള്‍. പുകയില വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് വിവിധങ്ങളായ പരിപാടികളാണ് കോളജിന്റെ നേതൃത്വത്തില്‍ നടന്നത്. ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി വിഭാഗവും സാമൂഹ്യ ദന്താരോഗ്യ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പ്രശാന്ത് ഹെഗ്ഡെ ഉദ്ഘാടനം ചെയ്തു. പുകയില ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളും പുകയില ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. പൊയിനാച്ചി ടൗണില്‍ നടന്ന പരിപാടിയില്‍ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ ശ്രീനിവാസന്‍, ഫഹീം, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ പുകയില വിരുദ്ധ സന്ദേശമായ പുകയിലയും ശ്വാസകോശാര്‍ബുദവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള തെരുവുനാടകം പൊയിനാച്ചി, ചട്ടഞ്ചാല്‍, പെരിയ എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പുകയിലവിരുദ്ധ ബോധവത്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട ലഘുലേഖകള്‍ വിതരണം ചെയ്തു. പ്രദേശവാസികള്‍ക്കിടയില്‍ പുകയില ഉപയോഗത്തിനെതിരായ അവബോധം ഉണര്‍ത്തുന്ന പരിപാടികളാണ് ഇത്തവണ നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, news, Kerala, Poinachi, chattanchal, Periya, Drama, centuary dental collage programmes on world no tobacco day