മടിക്കൈ: (www.kasargodvartha.com 31.05.2019) മോഡിയുടെ രണ്ടാം ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആഹ്ലാദ പ്രകടനത്തിനിടെ മടിക്കൈയില്‍ ബി ജെ പി- സി പി എം സംഘര്‍ഷം. ബി ജെ പി പ്രാദേശിക നേതാക്കളെ ഗുരുതര പരിക്കുമായി മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ സി പി എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ ബോംബേറുണ്ടാവുകയും ചെയ്തു.
മടിക്കൈ പഞ്ചായത്തിലെ കോതോട്ട്പാറയില്‍ വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ബി ജെ പി പഞ്ചായത്ത് ക്മ്മിറ്റി വൈസ് പ്രസിഡണ്ട് കോതോട്ടുപാറയിലെ വി കെ ഗോപലകൃഷ്ണന്‍ (45), ബൂത്ത് കമ്മിറ്റി സെക്രട്ടറി ഇ സുനില്‍ കുമാര്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഹ്ലാദ പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബി ജെ പി പ്രവര്‍ത്തകരെ 50 ഓളം വരുന്ന സി പി എം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ബി ജെ പി ആരോപിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയും സി പി എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ എം രാജന്റെ കോതോട്ടുപാറ കൊളങ്ങാട്ടെ വീടിനു നേരെ ബോംബേറുണ്ടായി. പുലര്‍ച്ചെ ഒരു മണിയോടെയാണ് ബോംബേറുണ്ടായത്. ഇടിയുടെ ശബ്ദം പോലെ കേട്ട രാജനും കുടുംബവും പുറത്തിറങ്ങി നോക്കിയപ്പോഴാണ് ജനല്‍ച്ചില്ലുകള്‍ തകര്‍ന്നതു കണ്ടത്. ഉടന്‍ തന്നെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബി ജെ പി പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Madikai, CPM, Committee, BJP, hospital, BJP-CPM Clash in Madikai
< !- START disable copy paste -->