Join Whatsapp Group. Join now!
Aster MIMS 10/10/2023

17 കാരിയെ കൂട്ടിക്കൊണ്ടുപോയി ഒരുവര്‍ഷക്കാലം വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും

17 കാരിയെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയി ഒരുവര്‍ഷക്കാലം വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയെ 13 വര്‍ഷം കഠിനതടവിനും Kasaragod, Kerala, news, Molestation, Top-Headlines, case, Crime, Top-Headlines, 13 year old imprisonment for molestation case accused
കാസര്‍കോട്: (www.kasargodvartha.com 31.05.2019) 17 കാരിയെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയി ഒരുവര്‍ഷക്കാലം വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയെ 13 വര്‍ഷം കഠിനതടവിനും 30,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കര്‍ണാടക ഹാസന മൂഡപഞ്ചെ മായാസമുദ്ര ഹെഡനഹള്ളിയിലെ രംഗസ്വാമി എന്ന രഘുറാമിനെ (27)യാണ് കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.

2015 മെയ് നാലിന് കൂട്ടിക്കൊണ്ടുപോയി 2016 മെയ് 25 വരെ പ്രതിയുടെ വീട്ടില്‍ വെച്ചും ബംഗളൂരുവിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. വെള്ളരിക്കുണ്ട് പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Molestation, Top-Headlines, case, Crime, Top-Headlines, 13 year old imprisonment for molestation case accused
  < !- START disable copy paste -->