മഞ്ചേശ്വരം: (www.kasargodvartha.com 11.01.2019) നമ്മുടെ നാട് കണ്ട ഏറ്റവും വലിയ വിഷവും ഭീകരതയും എന്‍ഡോസള്‍ഫാനാണ്. ഒരു നാടിന്റെ സമാധാനവും സൈ്വര്യ ജീവിതവുമാണ് അത് തകര്‍ത്തത്. എന്നാല്‍ ബി ജെ പി എന്ന സംഘടന അതിനേയും തോല്‍പ്പിക്കുന്ന വിഷമാണെന്ന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് പ്രസ്താവിച്ചു. നാടിന്റെ സമാധാനവും മനുഷ്യസ്നേഹവും തകര്‍ത്ത് പാര്‍ട്ടി വളര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അഷ്‌റഫ് ആരോപിച്ചു.
മഞ്ചേശ്വരത്തും ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ടായ അനിഷ്ട സംഭവങ്ങളില്‍ നിന്ന് നാടിനെ സമാധാനത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി വിളിച്ചു ചേര്‍ത്ത സമാധാന കമ്മിറ്റി യോഗങ്ങള്‍ പോലും ബി ജെ പി ബഹിഷ്‌കരിക്കുന്നത് അവരുടെ അക്രമ മനോഭാവമാണ് സൂചിപ്പിക്കുന്നത്. ഞങ്ങള്‍ സമാധാനത്തിന് തയാറല്ല എന്നാണ് അവര്‍ അതിലൂടെ തെളിയിച്ചിരിക്കുന്നത്. ബി ജെ പി എവിടെയൊക്കെ ശക്തിപ്രാപിച്ചിട്ടുണ്ടോ അവിടെയൊക്കെ നാടിന്റെ സമാധാനം തകര്‍ന്നിട്ടുണ്ട്. ബി ജെ പി ഇല്ലാത്ത ദിക്കില്‍ ആര്‍ക്കും ഏതു സമയത്തും യാത്ര ചെയ്യാം. എന്നാല്‍ ബി ജെ പി ശക്തി കേന്ദ്രങ്ങളിലൂടെ ബി ജെ പി അല്ലാത്തൊരാള്‍ക്ക് നടന്നുപോകാന്‍ പോലും പറ്റില്ല. അത്രമാത്രം ഭീകരമായിരിക്കുന്നു അവരുടെ സാന്നിധ്യമെന്നും അഷ്‌റഫ് കുറ്റപ്പെടുത്തി.
ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് ഇന്ത്യയുടെ സമാധാനം തകര്‍ന്നത്. കേരളത്തിലും അത്തരത്തിലുള്ള സാഹചര്യമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും സര്‍വ്വം മറന്ന് ജനങ്ങള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും എന്‍ഡോസള്‍ഫാന്‍ പോലുള്ള മറ്റൊരു വിഷത്തെകൂടി താങ്ങാനുള്ള കരുത്ത് കാസര്‍കോടിന് ഇല്ലെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth League, BJP, Top-Headlines, Youth league against BJP
< !- START disable copy paste -->