Join Whatsapp Group. Join now!
Aster MIMS 10/10/2023

ചരിത്രം കുറിച്ച് വനിതാ മതില്‍; മതില്‍ തീര്‍ക്കാന്‍ പെണ്‍പട ഒഴുകി

ചരിത്രം കുറിച്ച് വനിതാ മതില്‍ തീര്‍ത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയാമ്പലം അയ്യങ്കാളി പ്രതിമയ്ക്ക് സമീപം വരെ 620 കി.മീ ദൂരത്തിലാണ് വനിKerala, kasaragod, news, Women, Thiruvananthapuram, Top-Headlines, Kalikadav, Women wall began at Kasargod
കാസര്‍കോട്: (www.kasargodvartha.com 01.01.2019) ചരിത്രം കുറിച്ച് വനിതാ മതില്‍ തീര്‍ത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയാമ്പലം അയ്യങ്കാളി പ്രതിമയ്ക്ക് സമീപം വരെ 620 കി.മീ ദൂരത്തിലാണ് വനിതാ മതില്‍ തീര്‍ത്ത് ചരിത്രം കുറിച്ചത്. വനിതാ മതിലില്‍ പങ്കെടുക്കാനായി ആയിരങ്ങളാണ് റോഡിലേക്ക് ഒഴുകിയെത്തിയത്. കാസര്‍കോട് ജില്ലയില്‍ 44 കിലോമീറ്റര്‍ വരെയാണ് വനിതാ മതിലില്‍ സ്ത്രീകള്‍ അണിനിരന്നത്.

കാലിക്കടവ് വരെയാണ് സ്ത്രീകള്‍ മതില്‍ തീര്‍ത്തത്. കാസര്‍കോട്ട് ആദ്യ കണ്ണിയായി ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് അണിനിരന്നത്. നവോത്ഥാന പ്രതിജ്ഞ ചൊല്ലിയാണ് വനിതാ മതില്‍ തീര്‍ത്തത്. 3.45 ന് വനിതാ മതിലിന്റെ ട്രയല്‍ നടത്തിയിരുന്നു.









Keywords: Kerala, kasaragod, news, Women, Thiruvananthapuram, Top-Headlines, Kalikadav, Women wall began at Kasargod 

< !- START disable copy paste -->