Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹൗസ് ബോട്ടില്‍ നിന്നും മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നതായി പരാതി

ഹൗസ് ബോട്ടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ news, Valiyaparamba, kasaragod, Kanhangad, waste dump, Plastic,
വലിയപറമ്പ: (www.kasargodvartha.com 14.01.2019) ഹൗസ് ബോട്ടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പുഴ മലിനമാക്കുന്നതായി പരാതി. ദിനംപ്രതി നൂറുകണക്കിന് സ്വദേശികളും വിദേശികളുമാണ് ഹൗസ് ബോട്ടുകളില്‍ തീരദേശത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നത്. എന്നാല്‍ ചില ഹൗസ് ബോട്ടുടമകള്‍ മാലിന്യങ്ങള്‍ പുഴയില്‍ തള്ളുകയാണ് ചെയ്യുന്നത്.

മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം പുഴയിലേക്ക് വലിച്ചെറിയുന്ന രീതി മാറ്റിയില്ലെങ്കില്‍ ഹൗസ് ബോട്ട് സര്‍വ്വീസുകളെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് തീരദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.

ഈ രീതി തുടര്‍ന്നാല്‍ ഹൗസ് ബോട്ടുകളെ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Wastes dump to river; Allegation against House Boats.
news, Valiyaparamba, Kasaragod, Kanhangad, waste dump, Plastic.