Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്തെ 53 പോലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്; കാസര്‍കോട് ബേക്കലില്‍ നിന്നും രേഖയായി സൂക്ഷിക്കാത്ത 250 ഗ്രാം കഞ്ചാവും 12 ഗ്രാം സ്വര്‍ണവും 5 മൊബൈല്‍ ഫോണുകളും പിടികൂടി

സംസ്ഥാനത്തെ 53 പോലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. കാസര്‍കോടു ജില്ലയില്‍ ബേക്കല്‍, കുമ്പള Vigilance Raid in 53 Police Stations, Kasaragod, News, Top-Headlines, Police station, Vigilance-raid, Bekal, Kerala.
കാസര്‍കോട്: (www.kasargodvartha.com 22.01.2019) സംസ്ഥാനത്തെ 53 പോലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. കാസര്‍കോടു ജില്ലയില്‍ ബേക്കല്‍, കുമ്പള പോലീസ് സ്‌റ്റേഷനുകളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ബേക്കലില്‍ വിജിലന്‍സ് സി ഐ ബാബു പെരിങ്ങേത്ത്, ഉണ്ണികൃഷ്ണന്‍, വേണുഗോപാല്‍, ശശിധരന്‍, മധു, സന്തോഷ്, സജീവന്‍  എന്നിവരുടെ നേതൃത്വത്തിലും കുമ്പളയില്‍ വിജിലന്‍സ് ഡി വൈ എസ് പി കെ ദാമോദരന്‍, എസ് ഐമാരായ മുരളി, രമേശന്‍, ഉദ്യോഗസ്ഥരായ രഞ്ജിത്ത്, സുഭാഷ് ചന്ദ്രന്‍, മധു എന്നിവരുടെ നേതൃത്വത്തിലുമാണ് റെയ്ഡ് നടത്തിയത്.
Vigilance Raid in 53 Police Stations, Kasaragod, News, Top-Headlines, Police station, Vigilance-raid, Bekal, Kerala.

ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും കോടതിയില്‍ ഹാജരാക്കാത്ത 250 ഗ്രാം കഞ്ചാവ്, 12 ഗ്രാം സ്വര്‍ണം, അഞ്ച് മൊബൈല്‍ ഫോണ്‍ എന്നിവ സൂക്ഷിച്ചതായി കണ്ടെത്തി. 40 ഓളം പരാതികളില്‍ റസീപ്റ്റ് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. എഫ് ഐ ആറിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നൂറോളം വാഹനങ്ങള്‍ അനധികൃതമായി സ്‌റ്റേഷനില്‍ പിടികൂടി സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ വനിതാ മതിലിനോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 154 ഓളം പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ അമിത ജോലി ഭാരം ഉള്ളതിനാല്‍ കൃത്യമായി പോലീസിന് കോടതിയില്‍ ഇതുസംബന്ധിച്ച് റിപോര്‍ട്ടുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബേക്കല്‍ പോലീസ് നല്‍കുന്ന വിശദീകരണം. ബേക്കല്‍ ബീച്ചില്‍ വെച്ച് പിടികൂടിയ കഞ്ചാവാണ് വിജിലന്‍സ് പിടിച്ചെടുത്തത്. കോടതിയില്‍ ഇതുസംബന്ധിച്ച് റിപോര്‍ട്ട് തയ്യാറാക്കാനുള്ള ശ്രമത്തിനിടെയാണ് വിജിലന്‍സ് കഞ്ചാവ് കണ്ടെടുത്തത്. ബേക്കല്‍ ബീച്ചില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട 12 ഗ്രാം സ്വര്‍ണവും ഉടമകള്‍ എത്തിയാല്‍ വിട്ടുകൊടുക്കാന്‍ സൂക്ഷിച്ചതായിരുന്നു. ട്രെയിനിനു മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച ഒരാളുടെ മൊബൈല്‍ ഫോണുകളടക്കമാണ് വിജിലന്‍സ് കണ്ടെടുത്തത്.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ തിരിച്ചുകൊടുക്കാനായി സൂക്ഷിച്ച മൊബൈല്‍ ഫോണാണ് വിജിലന്‍സ് പിടിച്ചെടുത്തത്. 40 ഓളം പരാതികളില്‍ രസീത് നല്‍കിയിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാര്‍ക്ക് എഫ് ഐ ആറിന്റെ പകര്‍പ്പ് നല്‍കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസം നൂറു കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനാലാണ് ഇത്തരമൊരു സ്ഥിതിഗതികള്‍ ബേക്കലില്‍ സംജാതമായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

കുമ്പളയില്‍ രജിസ്റ്റര്‍ ചെയ്ത നൂറോളം പരാതികള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അടച്ചുപൂട്ടിയ കടവുകള്‍ തുറന്നതായും വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കൈക്കൂലിയായി വാങ്ങിയ പണമോ മറ്റോ സൂക്ഷിച്ചതായി രണ്ടു പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vigilance Raid in 53 Police Stations, Kasaragod, News, Top-Headlines, Police station, Vigilance-raid, Bekal, Kerala.