Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ഇന്‍സ്‌പെക്ടര്‍ക്കു നേരെ വധഭീഷണി; ലോറി ഡ്രൈവറും സഹായിയും അറസ്റ്റില്‍

ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് Kasaragod, Kerala, news, Threatening, Lorry, Threatening against Vehicle inspector; 2 arrested
ചെറുവത്തൂര്‍: (www.kasargodvartha.com 13.01.2019) ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്റ്റു ചെയ്തു. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി രതീഷിന്റെ പരാതിയില്‍ ചന്തേരയിലെ എം ടി പി അബ്ദുര്‍ റഹ് മാന്‍ (30), മംഗളൂരു ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് സാബിത്ത് (30) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ 11.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗളൂരുവില്‍ നിന്നും മണലുമായി വരികയായിരുന്ന ലോറിയാണ് ചെറുവത്തൂര്‍ ആര്‍ ടി ഒ ചെക്ക്‌പോസ്റ്റില്‍ തടയാന്‍ ശ്രമിച്ചത്. എന്നാല്‍ ലോറി നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അധികൃതര്‍ പിന്തുടര്‍ന്നതോടെ അമിഞ്ഞിക്കോട് വെച്ച് പിടിയിലായി. തുടര്‍ന്ന് ചെക്ക് പോസ്റ്റിലെത്തിച്ച് തൊട്ടടുത്തുള്ള വെയിംഗ് ബ്രിജില്‍ പോയി ലോറി മണലടക്കം തൂക്കി തൂക്കച്ചീട്ടുമായി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വെയിങ് ബ്രിജിലേക്ക് പോയ ലോറി അവിടെ നിര്‍ത്താതെ നീലേശ്വരം ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു.

തുടര്‍ന്ന് പോലീസും ആര്‍ടിഒ അധികൃതരും ചേര്‍ന്ന് ലോറിക്കു വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ ലോറിയുമായി ഡ്രൈവറും സഹായിയും 2.30 മണിയോടെ ചെക്ക് പോസ്റ്റിലെത്തി തൂക്കചീട്ടും മറ്റു രേഖകളും നല്‍കി. എന്നാല്‍ ഇതില്‍ പലതും വ്യാജമാണെന്ന് കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ ലോറി തടഞ്ഞിട്ടു. ഇതില്‍ ക്ഷുഭിതനായാണ് ഡ്രൈവര്‍ അബ്ദുര്‍ റഹ് മാന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ തെറി വിളിക്കുകയും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

ചന്തേര എസ് ഐ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Threatening, Lorry, Threatening against Vehicle inspector; 2 arrested
  < !- START disable copy paste -->