Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രിക്കു നേരെ വീഡിയോയിലൂടെ തെറിവിളിയും ഭീഷണിയും; 2 കൗമാരക്കാര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിക്കു നേരെ വീഡിയോയിലൂടെ തെറിവിളിയും ഭീഷണിയും നടത്തിയ സംഭവത്തില്‍ രണ്ട് കൗമാരക്കാരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. 15, 17 Kasaragod, Kerala, news, arrest, Police, Threatening, Top-Headlines, Threatening against CM via Video; 2 minors arrested
കാസര്‍കോട്: (www.kasargodvartha.com 13.01.2019) മുഖ്യമന്ത്രിക്കു നേരെ വീഡിയോയിലൂടെ തെറിവിളിയും ഭീഷണിയും നടത്തിയ സംഭവത്തില്‍ രണ്ട് കൗമാരക്കാരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. 15, 17 വയസ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിക്കുകയും ആര്‍ എസ് എസിനോട് കളിച്ചാല്‍ ആറടി മണ്ണില്‍ ഉറക്കും എന്ന രീതിയിലുള്ള ഭീഷണിയും മുഴക്കി വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Threatening, Top-Headlines, Threatening against CM via Video; 2 minors arrested
  < !- START disable copy paste -->