Join Whatsapp Group. Join now!
Aster MIMS 10/10/2023

'ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍'; അനിശ്ചിത കാല സത്യാഗ്രഹ സമരം ഒമ്പത് ദിവസം പിന്നിട്ടു

ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ അധികൃതരുടെ നിരന്തരമായ അവഗണനക്കെതിരെയും അടച്ചു പൂട്ടല്‍ ഭീഷണിക്കെതിരെയും എച്ച്.ആര്‍.പി.എമ്മിന്റെ Kasaragod, Kerala, news, Uppala, Strike, Save Uppala Railway Station; Strike passed 9 days
ഉപ്പള: (www.kasargodvartha.com 09.01.2019) ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ അധികൃതരുടെ നിരന്തരമായ അവഗണനക്കെതിരെയും അടച്ചു പൂട്ടല്‍ ഭീഷണിക്കെതിരെയും എച്ച്.ആര്‍.പി.എമ്മിന്റെ നേതൃത്വത്തില്‍ സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ സഹകരണത്തോടെ നടന്നു വരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഒമ്പത് ദിവസം പിന്നിട്ടു.

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പാടി, പൈവളിഗെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്‌സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേല്‍പാലം നിര്‍മ്മിക്കുക, റിസര്‍വേഷന്‍ കൗണ്ടര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം.

ഒമ്പതാം ദിവസമായ ബുധനാഴ്ച സത്യാഗ്രഹം കൊണ്ടേവൂര്‍ മഠാധിപതി യോഗാനന്ത സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ കെ എഫ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഗോള്‍ഡന്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. മുന്‍കാല ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മംഗല്‍പ്പാടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് കൂടിയായിരുന്ന ആള്‍വായി മൂസ ഹാജി മുഖ്യാതിഥിയായിരുന്നു. കെ ബി മുഹമ്മദ് കുഞ്ഞി, ബി അഷ്‌റഫ്, മഹ് മൂദ് കൈക്കമ്പ, രമണന്‍ മാസ്റ്റര്‍, മഹ് മൂദ് സീഗന്റടി, എം കെ അലി മാസ്റ്റര്‍, അസീം മണിമുണ്ട, രമണന്‍ മാസ്റ്റര്‍, അബു തമാം, ബി എം മുസ്തഫ, ഷരീഫ് മുഗു, മജീദ് പച്ചമ്പള, വിജയന്‍ ശൃംഗാര്‍, ശശികാന്ത്, ഉഷ എം എസ്, അബൂബക്കര്‍ കൊട്ടാരം, കരീം പൂന, ഹംസ ഹിദായത്ത് നഗര്‍, ഇബ്രാഹിം മുഅ്മിന്‍ എന്നിവര്‍ സംബന്ധിച്ചു. ഹമീദ് കോസ്‌മോസ് നന്ദി പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Strike, Save Uppala Railway Station; Strike passed 9 days
  < !- START disable copy paste -->