കാസര്‍കോട്: (www.kasargodvartha.com 08.01.2019) കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലപാതവുമായി ബന്ധപ്പെട്ട് പ്രതി ചന്ദ്രന്‍ പോലീസ് വലയിലായതായി സൂചന. കര്‍ണാടക ഷിമോഗയില്‍ വെച്ചാണ് പ്രതിയെ എസ് പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. ബുധനാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ച് എസ് പി അറസ്റ്റ് മാധ്യമങ്ങളെ അറിയിക്കുമെന്നാണ് വിവരം.
അതേസമയം മദ്യലഹരിയില്‍ സരസുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെയുണ്ടായ തള്ളലില്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സരസു കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്. മാസങ്ങളായി സരസുവിനൊപ്പമായിരുന്നു ചന്ദ്രന്‍ താമസിച്ചുവന്നിരുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് വ്യാഴാഴ്ച രാവിലെയാണ് സരസുവിനെ മുറിക്കകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊലപാതകം നടന്ന ശേഷം ഉടമയ്ക്ക് മുറിയുടെ താക്കോല്‍ ഏല്‍പിച്ച് നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചന്ദ്രന്‍ പോയത്. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചന്ദ്രനെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം തുടരുന്നതിനിടെയാണ് ഷിമോഗയില്‍ വെച്ച് പ്രതി പിടിയിലായിരിക്കുന്നത്.
Related News:
സരസുവിന്റെ കൊല: ചന്ദ്രന്റെ സുഹൃത്ത് എവിടെ? നാട്ടിലേക്ക് പോയതാണെന്ന് ഭാര്യ, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതില്‍ പോലീസിന് സംശയം

സരസുവിന്റെ കൊല: മുങ്ങിയ ചന്ദ്രന്‍ സിം കാര്‍ഡ് എടുത്തത് മറ്റൊരാളുടെ ഐ ഡി പ്രൂഫിലാണെന്ന് പോലീസ് കണ്ടെത്തി
സരസുവിന്റേത് ക്രൂരമായ കൊലപാതകം; തലയ്ക്ക് മാരകമായ മുറിവേറ്റു, ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ മൃതദേഹം കണ്ടെത്തിയത് പൂര്‍ണ നഗ്നയായി കമ്പിളിപുതപ്പ് കൊണ്ട് മൂടിയ നിലയില്‍, കാരണം അജ്ഞാതം, കൊലയാളിയായ യുവാവിനെ തേടി പോലീസ് കര്‍ണാടകയിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Murder-case, Accused, Top-Headlines, Custody, Sarasu's murder; accused Chandran under Police net?
< !- START disable copy paste -->