Join Whatsapp Group. Join now!
Aster MIMS 10/10/2023

സരസുവിന്റെ കൊല: പ്രതി ചന്ദ്രു രമേഷ് അറസ്റ്റില്‍, കൊല നടത്തിയത് മദ്യലഹരിയില്‍

കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലപാതവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റു Kasaragod, Kerala, news, Top-Headlines, Murder, Crime, arrest, Police, Sarasu's murder; accused arrested
കാസര്‍കോട്: (www.kasargodvartha.com 09.01.2019) കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ സരസുവിന്റെ (35) കൊലപാതവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക ബെല്‍ഗാം കാസ്ബാഗ് കരേ കോപ്പ കളന്തൂര്‍ സ്വദേശി ചന്ദ്രു രമേഷ് കാംബ്ല എന്ന സുനിലിനെ (32) യാണ് പോലീസ് അറസ്റ്റു ചെയ്തത്. എ എസ് പി ഡി ശില്‍പ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിയുടെ അറസ്റ്റ് വിവരം പോലീസ് പുറത്ത് വിട്ടത്.

കര്‍ണാടക ഷിമോഗയില്‍ വെച്ചാണ് പ്രതിയെ എസ് പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയത്. മദ്യലഹരിയില്‍ സരസുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെയില്‍ തല ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തല ചുമരില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. അഞ്ച് മാസമായി സരസുവിനൊപ്പമായിരുന്നു ചന്ദ്രു താമസിച്ചുവന്നിരുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് വ്യാഴാഴ്ച രാവിലെയാണ് സരസുവിനെ മുറിക്കകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം നടന്ന ശേഷം ഇന്റര്‍ലോക്ക് ഉടമയ്ക്ക് മുറിയുടെ താക്കോല്‍ ഏല്‍പിച്ച് നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചന്ദ്രു പോയത്. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ഇയാളുടെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പ്രതിയെ കണ്ടെത്താന്‍ കര്‍ണാടകയിലും മറ്റും പോലീസ് ഊര്‍ജിതമായ അന്വേഷണം തുടരുന്നതിനിടെയാണ് ഷിമോഗയില്‍ വെച്ച് പ്രതി പിടിയിലായത്. കാസര്‍കോട് സി ഐ വി വി മനോജ്, എസ് ഐ അജിത്ത് കുമാര്‍, എ എസ് ഐമാരായ കെ എം ജോണ്‍, പ്രദീപ് കുമാര്‍, നാരായണന്‍, പോലീസ് ഉദ്യോഗസ്ഥരായ ലക്ഷ്മി നാരായണന്‍, രാജേഷ്, മനു, ലതീഷ്, ഷിജിത്ത്, രതീശ്, ശ്രീകാന്ത്, ശിവകുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder, Crime, arrest, Police, Sarasu's murder; accused arrested
  < !- START disable copy paste -->