Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹര്‍ത്താലിന്റെ മറവിലെ സംഘ്പരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് യൂത്ത് ലീഗ് പ്രകടനം; പ്രതിഷേധമിരമ്പി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് ജില്ലയിലുടനീളം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമണങ്ങളില്‍ Kasaragod, Kerala, news, Protest, Youth League, Attack, Sanghparivar attack; Youth league protest march conducted
കാസര്‍കോട്: (www.kasargodvartha.com 04.01.2019) ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് ജില്ലയിലുടനീളം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമണങ്ങളില്‍ പ്രതിഷേധിച്ചും, അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി.

ഫിര്‍ദൗസ് ബസാറില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ ഭാരവാഹികളായ നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, നജീബ്, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ്‌നഗര്‍, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ്, അഡ്വ. വി എം മുനീര്‍, ഹമീദ് ബെദിര, ഇഖ്ബാല്‍ ചൂരി, ഫാറൂഖ് കുംബഡാജെ, ഹാഷിം ബംബ്രാണി, സി ഐ എ ഹമീദ്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, അജ്മല്‍ തളങ്കര, ഹാരിസ് തായല്‍, സി ടി റിയാസ്, ഹാരിസ് കൊട്ടിമൂല, എന്‍ എ താഹിര്‍, നൗഫല്‍ തായല്‍, സി എ അഹ് മദ് കബീര്‍, ഹബീബ് ചെട്ടുംകുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Protest, Youth League, Attack, Sanghparivar attack; Youth league protest march conducted
  < !- START disable copy paste -->