Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ഒന്നരക്കോടി കൊള്ളയടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി രണ്ടു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ഒന്നരക്കോടി Vidya Nagar, kasaragod, news, Robbery, case, Police, arrest, enquiry, Crime, Kerala,
വിദ്യാനഗര്‍: (www.kasargodvartha.com 22.01.2019) സ്വര്‍ണവ്യാപാരിയെ കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ഒന്നരക്കോടി കൊള്ളയടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ രണ്ടു വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂര്‍ ഇരിങ്ങല്‍ മൂലയിലെ മുഹമ്മദ് റഫലിനെ (23)യാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ എ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

2016 ഓഗസ്റ്റ് ഏഴിനാണ് തെക്കില്‍ ദേശീയപാതയില്‍ വെച്ച് സംഘം മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയില്‍ വര്‍ഷങ്ങളായി താമസക്കാരനുമായ ഗണേഷ് മോഹന്‍ സിതാറിനെ കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ള നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശികളായ പി സായൂജ് (32), നൗഷാദ് (45), മൃദ്യുല്‍ (23), റിംഷാദ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പൂനെയില്‍ നിന്ന് തലശ്ശേരിയിലേക്ക് മടങ്ങുകയായിരുന്ന ഗണേഷിനെ തെക്കില്‍ ഇറക്കത്തിലെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ സംഘം സഞ്ചരിക്കുകയായിരുന്ന കാര്‍ ഇടിക്കുകയും കുറുകെ നിര്‍ത്തുകയുമായിരുന്നു. 

കാറില്‍ നിന്നിറങ്ങിയ അഞ്ചംഗസംഘം ഗണേഷിനുനേരെ തോക്കുചൂണ്ടുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ കാറിനകത്ത് കയറിയ അക്രമികള്‍ തിരച്ചിലില്‍ പണം സൂക്ഷിച്ച അറ കണ്ടെത്തുകയും അതുമായി രക്ഷപ്പെടുകയുമായിരുന്നു.

കവര്‍ന്ന പണത്തില്‍ 18 ലക്ഷം രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഗണേഷിന്റെ കാര്‍ ഡ്രൈവര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കൊള്ളയെന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Robbery case; one more arrested, Vidya Nagar, Kasaragod, News, Robbery, Case, Police, Arrest, Enquiry, Crime, Kerala.