Join Whatsapp Group. Join now!
Aster MIMS 10/10/2023

ഞങ്ങളെ അഭിനന്ദിക്കേണ്ട.. ഉപദ്രവിക്കാതിരുന്നാല്‍ മതി... ഞങ്ങളും അരി വാങ്ങിക്കോട്ടെ.... ബസ് ജീവനക്കാരന്റെ കുറിപ്പ് വൈറല്‍

ബസ് ജീവനക്കാരുടെ കുറ്റങ്ങള്‍ മാത്രം മനസ്സില്‍ വെച്ച് ബസില്‍ , Bus employees, Students, Social-Media, Article, Kerala,
മലപ്പുറം: (www.kasargodvartha.com 12.01.2019)  ബസ് ജീവനക്കാരുടെ കുറ്റങ്ങള്‍ മാത്രം മനസ്സില്‍ വെച്ച് ബസില്‍ കയറുന്നവരുടെയും, ബസ് ജീവനക്കാരെ മോശം ആയി കാണുന്നവരുടെയും, പ്രൈവറ്റ് ബസ് പൂട്ടികെട്ടാന്‍ ആഗ്രഹിക്കുന്നവരുടെയും ശ്രദ്ധയിലേക്ക് ആഴ്ന്നിറങ്ങുന്ന ബസ് ജീവനക്കാരന്റെ കുറിപ്പ് വൈറലാകുന്നു. വിദ്യാര്‍ത്ഥികളെ കയറ്റിയില്ലെന്ന് ആരോപിച്ച് കുത്തി നിറച്ചു പോകുന്ന ബസ് കല്ലെറിഞ്ഞു തകര്‍ക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്യുന്ന പ്രവണത സമൂഹത്തില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജീവനക്കാരന്റെ കുറിപ്പിന് വലിയ പ്രാധാന്യമുണ്ട്.

ബസ് ജീവനക്കാരന്റെ കുറിപ്പ് വായിക്കാം..

ഞാന്‍ 29 വര്‍ഷം ബസ് ജോലി ചെയ്ത ആള്‍ ആണ്, ഞാന്‍ ചെയ്ത ജോലിയില്‍ ഏറ്റവും ബുദ്ധിമുട്ട് ഉള്ള ജോലിയാണിത്. രാവിലെ 05.30 ന് ബസ് എടുത്താല്‍ നിര്‍ത്തുന്നത് രാത്രി 09 മണിക്ക് ആണ്, ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആളുകളുമായി ഇടപഴകുന്ന ജോലി, ഇത്രയും ആളും സമയവും വെച്ച് ജോലി ചെയ്യുമ്പോള്‍ സഹോദരാ, കയറുന്ന യാത്രക്കാരും മാന്യമായി പെരുമാറണം, ബസ് ജോലിക്കാരുടെ മൊത്തം കുഴപ്പമല്ല, ബസുകാരുടെ തെറ്റ് അല്ലെങ്കില്‍ പോലും അടിക്കുക അനാവശ്യം വിളിക്കുക ഇതും യാത്രക്കാര്‍ ചെയ്യുന്നതാണ്, കാരണം ബസ് ജീവനക്കാരനെ അടിച്ചാല്‍ തിരിച്ചടി ഉണ്ടാവില്ല എന്ന് എല്ലാവരും ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇത്രയും ടെന്‍ഷനും സമ്മര്‍ദ്ദവും വെച്ച് ജോലി ചെയ്യുമ്പോള്‍ ബസ് ജോലിക്കാരും ചിലപ്പോള്‍ തിരിച്ചും പ്രതികരിച്ചിട്ടുണ്ടാവും, ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന മേഖല കൂടിയാണ് ബസ്, അത് പൂട്ടി പോയാല്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് ജോലി ഇല്ലാതാവും, കുറച്ചു ആളുകള്‍ കാരണം മൊത്തം നിങ്ങള്‍ അങ്ങനെ എന്ന് കരുതരുത്, എല്ലാ ജോലികളിലും ഇത്തരം ആളുകള്‍ ഉണ്ടാവും, ബസ് ജോലിയെ പോലെ ഇത്രയും ബുദ്ധിമുട്ട് ഉള്ള ജോലി ഇല്ലാ എന്ന് പറയാന്‍ കാരണം.
Private Bus Employee's Facebook Post Goes Viral. Malappuram, Bus Employees, Students, Social-Media, Article, Kerala.

പ്രൈവറ്റ് ബസ് പൂട്ടി പോകുന്നതില്‍ സന്തോഷിക്കുന്നവരോട്.. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന മേഖലകളില്‍ ഒന്നാണ് പ്രൈവറ്റ് ബസ്.. പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തില്‍ അധികം തൊഴിലാളികള്‍ ഉണ്ടാവും. ഇവര്‍ക്ക് കൂടി പണി നഷ്ടപ്പെട്ടാല്‍ എന്താകും അവസ്ഥ... ഈ ബസ്സ് കൊണ്ട് ജീവിച്ചു പോകുന്ന വേറെ ചിലരുണ്ട് സ്‌പെയര്‍ പാട്‌സ് കച്ചവടക്കാരന്‍ അതിലെ തൊഴിലാളി വര്‍ഷോപ്പ് ജീവനക്കാര്‍.. ബസ് കഴുകുന്ന തൊഴിലാളികള്‍ പിന്നെ ബസ്സുകാരല്ലാത്ത തൊഴിലാളികളും ഉണ്ട്.. ബസ്സുകാര്‍ ഭക്ഷണം കഴിക്കുന്ന തട്ടുകട ചെറിയ ഹോട്ടല്‍.. പിന്നെ ലോട്ടറി, ബുക്ക് കച്ചവടം കര്‍ചീഫ് കച്ചവടം, കടല, ഇഞ്ചി മുട്ടായി കച്ചവടം. ചെവിതോണ്ടി തൊട്ട് പാല്‍ക്കായം വരെ കൊണ്ട് നടക്കുന്ന കച്ചവടക്കാര്‍.. യാചകര്‍. ഇങ്ങനെ ഉള്ളവരൊക്കെ ബുദ്ധിമുട്ടും.. ചുരുക്കി പറഞ്ഞാല്‍ തൊഴിലാളികളും അവരുടെ കുടുംബങ്ങളും തൊട്ട് അഞ്ചു ലക്ഷത്തില്‍ അധികം ആളുകളുടെ ജീവിതം വഴി മുട്ടും..
ഇനി ബസ് ജീവനക്കാരന്റെ കുടുംബ ജീവിതം.. ലീവില്ലാത്ത പണിയാണ്. രണ്ടു ദിവസം ലീവ് എടുക്കണമെങ്കില്‍ വേറെ ഒരു ബസ് തൊഴിലാളിയെ തിരഞ്ഞു പിടിച്ചു വേണം ലീവ് എടുക്കണമെങ്കില്‍.. ഈ *ബസ് ജീവനക്കാര്‍ രാത്രി 8 മണിക്കോ 9 മണിക്കോ ബസ് നിര്‍ത്തി രണ്ടും മൂന്നും കിലോമീറ്റര്‍ അപ്പുറത്തെ തന്റെ വീട്ടിലേക്ക് പെട്ടെന്ന് എത്താന്‍ ശ്രമിക്കും തന്റെ പോന്നോമന മക്കള്‍ ഉറങ്ങുന്നതിന് മുന്‍പ് കയ്യിലുള്ള മുട്ടായിയോ പഴങ്ങളോ സന്തോഷത്തോടെ കൊടുക്കാന്‍.. അച്ഛാ എന്നുള്ള വിളി കേള്‍ക്കാന്‍ കൊതിച്ച് വീട്ടിലെത്തുമ്പോഴേക്കും കുട്ടികള്‍ ഉറങ്ങിയിട്ടുണ്ടാവും.. രാവിലെ തൊട്ട് രാത്രി വരെ വളയം പിടിച്ചും ബസ്സിലൂടെ ഓടി നടന്നും ഡോര്‍ തുറന്നും ബെല്‍ അടിച്ചും യാത്രക്കാരെ കഴിയാവുന്ന ശബ്ദത്തില്‍ വിളിച്ചു കയറ്റിയും ക്ഷീണിച്ച് പെട്ടെന്ന് കിടക്കും.
കിടന്ന് കൊതി തീരുന്നതിന് മുമ്പേ 5 മണിയായി. വേഗം കൊട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് വീണ്ടും ബസ്സിലേക്ക് ഓടും ഇതിനിടയില്‍ കുടുംബ ജീവിതം കിട്ടിയാല്‍ ആയി... ബസിലെത്തിയാലോ നാട്ടുകാരുടെ തെറിവിളി... കുട്ടികളെ കയറ്റിയിട്ടില്ല എന്ന് പറഞ്ഞ്. മലപ്പുറം ജില്ലയില്‍ എന്താ *കെ.എസ്.ആര്‍.ടി.സി യില്‍ വിദ്യാര്‍ത്ഥികള്‍ക്ക് * യാത്രാ സൗജന്യം *കൊടുക്കാത്തത് എന്താണ് എന്ന് ആര്‍ക്കും അറിയേണ്ട. കണ്ണടച്ച് ഇരുട്ടാക്കുകയല്ലേ വിദ്യാര്‍ത്ഥി യൂണിയനുകള്‍... ' പിന്നെ എല്ലാത്തിനും പ്രൈവറ്റ് ബസിനെ ചാര്‍ജ് ചെയ്യുന്നവര്‍ എന്തുകൊണ്ടാണ് *ഓവര്‍ലോഡിന്* *ബസിനെ* *ചാര്‍ജ്* *ചെയ്യാത്തത്..*
കുട്ടികളെ ഡോര്‍ അടയ്ക്കാതെ തൂക്കി വലിച്ചു കൊണ്ടുപോയാലും അധികൃതര്‍ മിണ്ടാത്തത് വെറുതെയല്ല. മിണ്ടിയാല്‍ പകരം വേറെ സംവിധാനം കാണേണ്ടിവരും സര്‍ക്കാരിന്. കെ.എസ്.ആര്‍.ടി.സി യില്‍ വിദ്യാര്‍ത്ഥികളെ ഒരു രൂപ-2 രൂപ നിരക്കില്‍ കൊണ്ട് പോവേണ്ടി വരും. ഇത്രയും പറഞ്ഞത് ഞങ്ങളുടെ ബുദ്ധിമുട്ട് നാട്ടുകാര്‍ അറിയാന്‍ വേണ്ടി മാത്രം. ഞങ്ങളെ അഭിനന്ദിക്കേണ്ട.. ഉപദ്രവിക്കാതിരുന്നാല്‍ മതി. ഞങ്ങളും അരി വാങ്ങിക്കോട്ടെ.. കുടുംബം നോക്കാന്‍ വേണ്ടിയാ ഞങ്ങളും ജോലി ചെയ്യുന്നത്. നിങ്ങളെ പോലെ ഞങ്ങളും മനുഷ്യരാണ്..!
#അഞ്ച്‌വയസിന-്മുകളില്‍ കുട്ടികള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധം ആര്‍ടിഒ നിയമത്തില്‍ ഉള്ളതും, എല്ലാ കണ്ടക്റ്റര്‍മാര്‍ക്കും അറിയുന്നതുമാണ്.
#ഇത്‌നിര്‍ബന്ധമാക്കണം. #എല്ലാ-വണ്ടിയിലും-എഴുതി-ഒട്ടിക്കണം.
ഏതായാലും നഷ്ടത്തില്‍ ഓടുകയണല്ലോ, ഇനി ഈ നിയമമൊന്ന് കര്‍ശനമാക്കി നോക്കിയാലോ...??
ഏതായാലും വഴിയിലിട്ട് ജനങ്ങളും/വിദ്യാര്‍ഥികളും നിയമം മൂലം അധികാരികളും മുക്കിക്കൊണ്ടിരിക്കുന്ന ഈ വ്യവസായം എന്തെങ്കിലും 10 രൂപക്ക് ലാഭത്തിലാക്കാന്‍ സാധിച്ചലോ..??
ദിനം പ്രതി വിവിധ ആവശ്യങ്ങള്‍ക്കായി ഒരു മുതിര്‍ന്ന ടിക്കറ്റിന്റെ കൂടെ 2,3 കുട്ടികള്‍ കയറിയിറങ്ങുന്നു. അതും ടാക്‌സ് അടക്കുന്ന സീറ്റുകളില്‍. എന്നിട്ടും അവര്‍ക്ക് ടിക്കറ്റ് ചോദിക്കാന്‍ ചില കണ്ടക്റ്റര്‍മാര്‍ തയ്യാറാകുന്നില്ല. സ്ഥിരമായി കൊടുക്കാത്ത യാത്രക്കരോട് ഏതെങ്കിലും കണ്ടക്റ്റര്‍ നിര്‍ബന്ധിച്ചു വാങ്ങിയാല്‍ പിന്നെ തടയലും കേസും പുകിലും...!

ഇവിടെയാണ് നമ്മള്‍ ബസ് തൊഴിലാളികള്‍ ഒരുമിക്കേണ്ടത്... നിങ്ങള്‍ #തമിഴ്‌നാട്ടിലും #കര്‍ണാടകയിലും ഒരു കുട്ടിയേം കൊണ്ട് ബസ്സില്‍ കയറി നോക്കിയിട്ടുണ്ടോ..?
ഒരു ചോദ്യവും പറച്ചിലും കാണില്ല, കുട്ടികളുടെ എണ്ണത്തിന് ടിക്കറ്റ് പറിക്കും.
എന്തിനേറെ പറയുന്നു #ജന-സേവന-കെ.എസ്.ആര്‍.ടി.സി പോലും കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റുകള്‍ പറിക്കുന്നുണ്ട്..

#ഇനി-ആലോചിക്കേണ്ടത്‌നമ്മള്‍-തൊഴിലാളികള്‍-ആണ്..!

#നമുക്ക്‌നിയമമുണ്ട്..!
-പി.സി ജനത

Keywords: Private Bus Employee's Facebook Post Goes Viral. Malappuram, Bus Employees, Students, Social-Media, Article, Kerala.