Join Whatsapp Group. Join now!
Aster MIMS 10/10/2023

വന്‍ പോലീസ് സുരക്ഷയില്‍ കാസര്‍കോട്; സംഘര്‍ഷം ഒഴിവാക്കിയത് സമയോജിത ഇടപെടല്‍, വ്യാപാരികളില്‍ പ്രതിഷേധം ശക്തം, പ്രകടനത്തിനിടെ കല്ലേറ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്, ഒരാള്‍ കസ്റ്റഡിയില്‍

ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ കാസര്‍കോട്ട് പോലീസ് സുരക്ഷ ശക്തമാക്കി. വന്‍ പോലീസ് സന്നാഹമാണ് കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി Kasaragod, Kerala, news, Top-Headlines, Harthal, Police security tighten in Kasaragod
കാസര്‍കോട്: (www.kasargodvartha.com 03.01.2019) ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ കാസര്‍കോട്ട് പോലീസ് സുരക്ഷ ശക്തമാക്കി. വന്‍ പോലീസ് സന്നാഹമാണ് കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ക്യാമ്പ് ചെയ്യുന്നത്. അതേസമയം ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ വ്യാപര സ്ഥാപനങ്ങളിലേക്ക് നേരെയുണ്ടായ കല്ലേറില്‍ വ്യാപാരികളില്‍ പ്രതിഷേധം ശക്തമാണ്. കല്ലേറ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യാപാരികള്‍ക്ക് പോലീസ് ഉറപ്പ് നല്‍കി.

കാസര്‍കോട്ട് സംഘര്‍ഷം ഒഴിവാക്കിയത് പോലീസിന്റെ സമയോജിത ഇടപെടലാണ്. വ്യാപാരികള്‍ കട തുറക്കാനെത്തിയെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രകടനം കഴിയുന്നതു വരെ കട തുറക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനിടെയാണ് പുതിയ ബസ് സ്റ്റാന്‍ഡിലെ ഫാത്വിമ ആര്‍ക്കേടിലെ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായത്. പുതിയ ബസ് സ്റ്റാന്‍ഡിലൂടെ കടന്നു പോയ പ്രകടനത്തിനു പിന്നാലെ നുള്ളിപ്പാടിയില്‍ ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് നുള്ളിപ്പാടിയിലേക്ക് നീങ്ങിയ പ്രകടനത്തിനിടെയും വ്യാപക അക്രമങ്ങളുണ്ടായി. നുള്ളിപ്പാടിയിലെ കൊടിതോരണങ്ങളും ഇരിപ്പിടവും നശിപ്പിക്കുകയും ചെയ്തു.

അതേസമയം കൂട്ടംകൂടി നിക്കുന്നവരെ പോലീസ് വിരട്ടിയോടിക്കുന്നുണ്ട്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് പോലീസ് എല്ലാ സ്ഥലങ്ങളിലും പട്രോളിംഗ് തുടരുകയാണ്. കാസര്‍കോട് നഗരത്തില്‍ വെച്ച് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ബദ് രിയ ഹോട്ടലിലെത്തി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെയാണ് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Harthal, Police security tighten in Kasaragod
  < !- START disable copy paste -->