city-gold-ad-for-blogger

റാഫേല്‍ കരാറിന്റെ രേഖകള്‍ മനോഹര്‍ പരിക്കര്‍ കിടപ്പുമുറിയില്‍ ഒളിപ്പിച്ചിട്ടുണ്ട്: ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് കോണ്‍ഗ്രസ്

പനാജി: (www.kasargodvartha.com 02.01.2019) റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപിക്കുമെതിരെ വീണ്ടും കോണ്‍ഗ്രസ്. റാഫേല്‍ കരാറിന്റെ രേഖകള്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ കിടപ്പുമുറിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ഇക്കാര്യം പരിക്കര്‍ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പും സുര്‍ജേവാല പുറത്തുവിട്ടു. പരിക്കര്‍ പ്രതിരോധ മന്ത്രിയായിരിക്കുമ്പോഴാണ് റാഫേല്‍ കരാറില്‍ കേന്ദ്രം ഒപ്പുവെയ്ക്കുന്നത്.
റാഫേല്‍ കരാറിന്റെ രേഖകള്‍ മനോഹര്‍ പരിക്കര്‍ കിടപ്പുമുറിയില്‍ ഒളിപ്പിച്ചിട്ടുണ്ട്:  ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് കോണ്‍ഗ്രസ്

തങ്ങള്‍ കുറ്റക്കാരായതുകൊണ്ടാണ് ഇക്കാര്യത്തില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി രൂപീകരണത്തെ മോഡി സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുര്‍ജേവാല ഒരു ഓഡിയോ ക്ലിപ്പുമായാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പിലെത്തിയത്. ഗോവ മന്ത്രി വിശ്വജിത് റാണയും മറ്റൊരാളും തമ്മിലുള്ള സംഭാഷണമായിരുന്നു ക്ലിപ്പില്‍ ഉണ്ടായിരുന്നത്. ക്ലിപ്പ് വ്യാജമാണോയെന്ന് വ്യക്തമല്ല. 

എന്നാല്‍ റാണെ ക്ലിപ്പ് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ചിട്ടുണ്ട്.
റാഫേല്‍ കരാറില്‍ തനിക്കെതിരെ വ്യക്തിപരമായ ആരോപണമില്ലെന്ന പ്രധാനമന്ത്രി മോഡിയുടെ ചാനല്‍ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആക്രമണം. ഇടപാടില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുണ്ടെന്ന് മോഡി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Parikkar was the defence minister when the deal was signed with French defence manufacturing giant Dassault Aviation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia