Join Whatsapp Group. Join now!
Aster MIMS 10/10/2023

'പെണ്‍കുട്ടിയെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും പോലീസിനെയും അസഭ്യം വിളിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണം'

ഹര്‍ത്താല്‍ ദിനത്തില്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും പോലീസിനെയും അസഭ്യം വിളിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് നാഷണല്‍ Kasaragod, Kerala, news, Top-Headlines, Harthal, NYL against Sanghparivar
കാസര്‍കോട്: (www.kasargodvartha.com 04.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും പോലീസിനെയും അസഭ്യം വിളിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് നേതാവ് സിദ്ദീഖ് ചേരങ്കൈ ആവശ്യപ്പെട്ടു. ഇടയ്ക്കിടെയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കാരണം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ രൂപീകരിക്കേണ്ടതുണ്ട്. കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍ നേരത്തെ അറിയിച്ചുവെങ്കിലും അതുണ്ടായില്ല.

കേരളത്തിലുടനീളം അക്രമം നടത്തി വന്‍ കലാപമുണ്ടാക്കി കേരള സര്‍ക്കാരിനെ താഴെ ഇറക്കാനായിരുന്നു സംഘ്പരിവാര്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ജനങ്ങളത് ചെറുത്ത് തോല്‍പിച്ചു. കാസര്‍കോടും വന്‍ കലാപങ്ങള്‍ക്ക് സംഘ്പരിവാര്‍ പദ്ധതിയുണ്ടായിരുന്നു. സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് സംഘ്പരിവാര്‍ കളിക്കുന്നത്. കാസര്‍കോട് പ്രകടനത്തില്‍ ഒരു പെണ്‍കുട്ടി പുരുഷന്മാരെ പോലും ലജ്ജിപ്പിക്കുന്ന മുദ്രാ വാക്യങ്ങളാണുയര്‍ത്തിയത്. മുഖ്യ മന്ത്രിയയെയും പോലീസിനെയും വളരെ മ്ലേച്ചമായാണ് അഭിസംബോധനം ചെയ്തത്. പോലീസിന്റേ കൃത്യതയാര്‍ന്ന ഇടപെടലാണ് കാസര്‍കോടിനെ രക്ഷിച്ചതെന്നും സിദ്ദീഖ് ചേരങ്കൈ പ്രസ്താവനയില്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Harthal, NYL against Sanghparivar
  < !- START disable copy paste -->