city-gold-ad-for-blogger

ജില്ലാ മീറ്റര്‍ ടെസ്റ്റിങ് ലാബിന് ദേശീയ അംഗീകാരം

കാസര്‍കോട്: (www.kasargodvartha.com 16.01.2019) സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന് കീഴിലുള്ള കളക്ടറേറ്റിലെ ജില്ലാ മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് ലബോറട്ടറിക്ക് കേന്ദ്ര സര്‍ക്കാര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ അക്രഡിഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ് (എന്‍എബിഎല്‍) അംഗീകാരം ലഭിച്ചു.

വൈദ്യുത ഉപഭോഗം കണക്കാക്കുന്ന എനര്‍ജി മീറ്റര്‍ കാലിബറേഷന്‍ വിഭാഗത്തിനാണ് അംഗീകാരം. ഇതിലൂടെ വീടുകളിലും മറ്റു സ്ഥാപനങ്ങളിലും സ്ഥാപിക്കുന്ന എനര്‍ജി മീറ്റര്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വസ്തതയോടെ കാലിബറേറ്റ് ചെയ്യാനാകും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍എബിഎല്‍ ബോര്‍ഡ് പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലാബ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. നിലവില്‍ എനര്‍ജി മീറ്റര്‍ കാലിബറേഷന്‍ കൂടാതെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളായ ഇഎല്‍സിബി, സിഐ, ഇന്‍ഡക്ഷന്‍ ടെസ്റ്റര്‍ എന്നിവയും ഈ ലാബില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലാ മീറ്റര്‍ ടെസ്റ്റിങ് ലാബിന് ദേശീയ അംഗീകാരം


Keywords:  Kerala, kasaragod, news, Award, NBL approval for Dist meter testing lab 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia